Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ചെന്നൈ : നമിത തെലുങ്ക് സിനിമയിലാണ് അരങ്ങേറ്റം കുറിച്ചതെങ്കിലും തമിഴ് സിനിമാ ലോകമാണ് നമിതയെ നായികമാരുടെ മുന്‍നിരയില്‍ എത്തിച്ചത് .മലയാളി സംവിധായകനായ സിദ്ദിക്കിൻറെ ക്രോണിക് ബാച്ചിലര്‍ എന്ന സിനിമയുടെ തമിഴ് പതിപ്പിലാണ് നമിത ആദ്യമായി അഭിനയിക്കുന്നത് .തുടര്‍ന്ന് ഗ്ലാമര്‍ വേഷങ്ങളിലൂടെ ധാരാളം ആരാധകരെ നേടാന്‍ നമിതക്കായി.എന്നാല്‍ തുടക്കകാലത്ത് വലിയ തടി ഇല്ലാതിരുന്ന നമിത കാലം കഴിയുന്തോറും തടി കൂടി കൂടി വന്നു അവസാനമിപ്പോള്‍ തടി കൂടിയതു കാരണം അവസരങ്ങള്‍ ഇല്ലാത്ത അവസ്ഥയിലാണ് തെന്നിന്ത്യന്‍ താരം നമിത. ഇപ്പോള്‍ ഒരു അവസരത്തിനായി നമിത കാത്തിരിക്കുകയാണ് എന്നാണ് റിപ്പോര്‍ട്ടുകൾ .വിവാഹത്തിനുശേഷം നമിത സിനിമാ മേഖലയില്‍ നിന്നും വിട്ടു നില്‍ക്കുകയായിരുന്നു. കല്യാണം കഴിഞ്ഞ നടിമാരോട് അല്ലേലും തമിഴര്‍ക്ക് വലിയ ആരാധന ഇല്ല എന്നതും സത്യമാണ് .ഇനിയും വലിയ അവസരങ്ങള്‍ ലഭിക്കാതിരുന്നാല്‍ മറ്റുള്ള നടിമാരെ പോലെ ടി വി സീരിയല്‍ രംഗത്ത് ഒരു കൈ നോക്കാനാണ് നമിതയുടെ തീരുമാനമെന്നും സൂചനയുണ്ട് .ചില റിയാലിറ്റി ഷോകളില്‍ ജഡ്ജ് ആണ് നമിതയിപ്പോള്‍ .
Leave a Reply