Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
സിനിമയിലെ പരസ്പര പാരവെയ്പ്പ് പലപ്പോഴും പരസ്യമായ രഹസ്യമാണ്. പണിയും മറുപണിയുമായി രംഗം കൊഴിപ്പിക്കുന്ന നിരവധി പേരുടെ കഥകള്‍ നമ്മള് മുന്‍പ് വായിച്ചുകാണണം. എന്നാല്‍ ഇത്തിരി കടന്നുപോയ ഒരു അനുഭമാണ് ഇങ്ങനെ നടന് അശോകനെ തേടിയെത്തിയത്. കുറച്ച് കാലം മുന്‍പ് നടന്ന സംഭവമാണിത്.
മലയാളത്തിന്റെ പ്രിയ ഗന്ധര്വ്വന് പത്മരാജനാണ് അശോകനെ വെള്ളിത്തിരയിലെത്തിച്ചത്. ഇതേ പത്മരാജന് ചിത്രം സീസണിന്റെ ഷൂട്ടിങ്ങിനിടെ ഷാര്‍ജയില്‍ വെച്ചാണ് അശോകന് ആ ദുരനുഭവമുണ്ടായത്.
സീസണിന്റെ ഷൂട്ടിങ്ങ് അശോകന് ഷാര്‍ജയിലേക്കാണ് പോയത്. പുറത്തെല്ലാം കറങ്ങി നടന്ന് രാത്രി ഹോട്ടല്‍ മുറിയിലെത്തിയപ്പോഴതാ ദുബായ് പോലീസ് അശോകനെ അന്വേഷിച്ചെത്തിയിരിക്കുന്നു. വന്ന പാടെ എവിടെയാണ് മയക്കുമരുന്ന് ഒളിപ്പിച്ചു വെച്ചത് എന്നായിരുന്നു പൊലീസുകാരുടെ ചോദ്യം.
നല്ല തടിമാടന്മാരായ രണ്ട് പൊലീസുകാര്‍ അശോകനെ തടഞ്ഞുവെച്ച് ചോദ്യം ചെയ്യാനും തുടങ്ങി. പൊലീസിന്റെ ചോദ്യം ചെയ്യലില്‍ അശോകന് ആകെ വിരണ്ടുപോയിരുന്നു. താന്‍ സിഗരറ്റു പോലും വലിക്കില്ലെന്ന് ആണയിട്ടു പറഞ്ഞിട്ടും അതൊന്നും പൊലീസ് വിശ്വസിക്കാന്‍ തയ്യാറായില്ല.
താമസിച്ചിരുന്ന മുറി മുഴുവന്‍ പരിശോധിക്കുകയും കൂടുതല്‍ ചോദ്യം ചെയ്യുന്നതിനായി അശോകനെ സ്റ്റേഷനിലേക്ക് കൊണ്ടുപോകുകയും ചെയ്തു. താന്‍ നിരപരാധിയാണെന്ന് അശോകന് ആവര്‍ത്തിച്ചെങ്കിലും പൊലീസ് അത് മുഖവിലയ്ക്കെടുത്തില്ല.
വിവരമറിഞ്ഞ് അശോകന്റെ സ്പോണ്സര് സ്ഥലത്തെത്തിയെങ്കിലും ദുബായ് പൊലീസ് വിടാന്‍ തയ്യാറായില്ല. അശോകന് മയക്കുമരുന്ന് കുത്തിവെക്കുന്ന ചിത്രം സഹിതമാണ് തങ്ങള്‍ അന്വേഷണം ആരംഭിച്ചതെന്നായിരുന്നു പൊലീസിന്റെ വാദം.
അശോകന് അഭിനയിച്ച പ്രണാമം എന്ന ചിത്രത്തിലെ രംഗമായിരുന്നു പൊലീസിന്റെ കയ്യിലുണ്ടായിരുന്നത്. അശോകനോട് ദേഷ്യമുള്ള ശത്രുക്കളിലാരോ ആ ഫോട്ടോ പോലീസിന് കൈമാറുകയായിരുന്നു. എന്നാല്‍ സംഭവത്തിന്റെ പിറ്റേന്ന് പുറത്തിറങ്ങിയ പത്രത്തില്‍ അശോകന് അവാര്‍ഡ് കിട്ടിയ വാര്‍ത്ത ഫോട്ടോ സഹിതം പ്രസിദ്ധീകരിച്ചിരുന്നു.
ഈ വാര്‍ത്ത കണ്ട് തങ്ങള്‍ക്ക് തെറ്റു പറ്റിയെന്ന് മനസിലായ ദുബായ് പൊലീസ് ഒടുവില്‍ അശോകനോടു മാപ്പു പറയുകയും വിട്ടയക്കുകയുമായിരുന്നു.
Leave a Reply