Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 14, 2025 12:51 am

Menu

Published on January 23, 2017 at 2:52 pm

വിവിധ ആവശ്യങ്ങളുന്നയിച്ച് നാളെ സ്വകാര്യ ബസ് പണിമുടക്ക്

private-bus-strike-tomorrow

തിരുവനന്തപുരം : ബസ് ചാര്‍ജ് വര്‍ദ്ധയടക്കമുള്ള ആവശ്യങ്ങള്‍ ഉന്നയിച്ച് നാളെ സംസ്ഥാനത്ത് സ്വകാര്യ ബസുകള്‍ പണിമുടക്കും. കേരള സ്റ്റേറ്റ് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് കോണ്‍ഫെഡറേഷന്റെ നേതൃത്വത്തിലാണ് സൂചനാ പണിമുടക്ക് നടത്തുന്നത്.

ഇന്ധന വില വര്‍ദ്ധനയുടെ പശ്ചാത്തലത്തില്‍ മിനിമം ചാര്‍ജ്ജ് വര്‍ദ്ധിപ്പിക്കുക, വിദ്യാര്‍ഥികളുടെ കണ്‍സെഷന്‍ നിരക്ക് രണ്ടു രൂപയാക്കുക, വര്‍ദ്ധിപ്പിച്ച റോഡ് ടാക്സ് പിന്‍വലിക്കുക, സ്വകാര്യ ബസ് പെര്‍മിറ്റുകള്‍ നിലനിര്‍ത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരം.

19-ാം തീയതി സൂചനാ പണിമുടക്ക് നടത്താന്‍ തീരുമാനിച്ചെങ്കിലും, സംസ്ഥാന സ്‌കൂള്‍ കലോത്സവം നടക്കുന്നത് പരിഗണിച്ച് ഇത് 24 ലേയ്ക്ക് മാറ്റുകയായിരുന്നു.

തങ്ങള്‍ ഉന്നയിച്ച ആവശ്യങ്ങളില്‍ സര്‍ക്കാര്‍ തീരുമാനമെടുത്തില്ലെങ്കില്‍ ഫെബ്രുവരി രണ്ടു മുതല്‍ അനിശ്ചിതകാല സമരം നടത്തുമെന്ന് ബസുടമകളുടെ സംഘടന വ്യക്തമാക്കിയിരുന്നു. വിഷയത്തില്‍ ഗതാഗതമന്ത്രി എ.കെ ശശീന്ദ്രനുമായി ബസുടമകള്‍ കൂടിക്കാഴ്ച നടത്തിയെങ്കിലും ഇപ്പോള്‍ ചാര്‍ജ്ജ് വര്‍ദ്ധിപ്പിക്കാനാകില്ലെന്ന് മന്ത്രി അറിയിക്കുകയായിരുന്നു.

സ്വകാര്യ ബസ് വ്യവസായം സംരക്ഷിക്കാനും നിലനിര്‍ത്താനും സര്‍ക്കാര്‍ തയ്യാറാകാത്തത് പ്രതിഷേധാര്‍ഹമാണെന്നും ദേശസാല്‍കൃത റൂട്ടുകളിലെ സപ്ലിമെന്റേഷന്‍ സ്‌കീമില്‍ ഉള്‍പ്പെട്ട 31 റൂട്ടുകള്‍ സംബന്ധിച്ച് കഴിഞ്ഞ ഫെബ്രുവരി എട്ടിന് പുറത്തിറക്കിയ കരട് വിജ്ഞാപനം അന്തിമമാക്കുന്നതിനുള്ള നടപടികള്‍ സര്‍ക്കാര്‍ ഇതുവരെയും പൂര്‍ത്തിയാക്കിയിട്ടില്ലെന്നും ബസ് ഓപ്പറേറ്റേഴ്സ് കോണ്‍ഫെഡറേഷന്‍ ഭാരവാഹികള്‍ നേരത്തെ ആരോപിച്ചിരുന്നു.

അടുത്ത മാസം ഇതിന്റെ കാലാവധി കഴിയുമെന്നതിനാല്‍ സ്വകാര്യബസ് പെര്‍മിറ്റുകളെ ഇത് പ്രതികൂലമായി ബാധിക്കും. ഈ ആശങ്കകള്‍ക്കിടയിലാണ് രണ്ട് തവണ ഡീസല്‍ വില വര്‍ധിച്ചതെന്നും കോണ്‍ഫെഡറേഷന്‍ ഭാരവാഹികള്‍ ചൂണ്ടിക്കാട്ടിയിരുന്നു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News