Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

November 8, 2026 4:09 pm

Menu

Published on January 24, 2017 at 1:05 pm

ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്നം വെളിപ്പെടുത്തി ദുല്‍ഖര്‍ സല്‍മാന്‍

dulquer-salmaan-reveals-his-wish-to-act-with-mammootty

ബംഗളൂരു: തന്റെ ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്നം വെളിപ്പെടുത്തി ദുല്‍ഖര്‍ സല്‍മാന്‍. സിനിമയിലേതല്ല ജീവിതത്തിലെ തന്നെ വലിയൊരാഗ്രഹമാണിത്.

വാപ്പച്ചിക്കൊപ്പം അഭിനയിക്കുക എന്നതാണ് ആ സ്വപ്‌നമെന്ന് ദുല്‍ഖര്‍ വെളിപ്പെടുത്തി. എന്നാല്‍ അങ്ങനെ ആഗ്രഹമുണ്ടെങ്കിലും ഉടനെയൊന്നും അത് നടക്കാന്‍ സാധ്യതയുള്ളതായി കാണുന്നില്ലെന്നും ദുല്‍ഖര്‍ പറഞ്ഞു.

അത്യാധുനിക സംവിധാനങ്ങളുമായി ബംഗളൂരുവില്‍ പ്രവര്‍ത്തനം ആരംഭിച്ച ദ ഹാര്‍ട്ട് സെന്ററിന്റെ ഉദ്ഘാടന ചടങ്ങിനെത്തിയതായിരുന്നു ദുല്‍ഖര്‍. മമ്മൂട്ടിയാണ് ദ ഹാര്‍ട്ട് സെന്ററിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത്.

പുതിയ ചിത്രം ജോമോന്റെ സുവിശേഷങ്ങള്‍ക്ക് മികച്ച പ്രതികരണം ലഭിക്കുന്നതില്‍ സന്തോഷമുണ്ടെന്നും ഒരു കുടുംബചിത്രത്തിന്റെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ അഭിമാനമുണ്ടെന്നും ദുല്‍ഖര്‍ പറഞ്ഞു.

2012 ല്‍ പുറത്തിറങ്ങിയ സെക്കന്റ് ഷോ എന്ന ചിത്രത്തിലൂടെയാണ് ദുല്‍ഖര്‍ മലയാള സിനിമയുടെ ഭാഗമായത്. ഇതിനു പിന്നാലെ തന്നെ ദുല്‍ഖറും മമ്മൂട്ടിയും ഒരുമിച്ച് അഭിനയിക്കുന്നത് കാണാന്‍ ആരാധകര്‍ കാത്തിരിക്കുകയാണ്. ഇതിനിടയില്‍ ഇരുവരും ഒന്നിക്കുന്ന ചിത്രം വരുന്നുണ്ടെന്ന് പ്രചരണങ്ങളും ഉണ്ടായിരുന്നു. എന്നാല്‍ അതൊക്കെ വ്യാജമാണെന്ന് ഇരുവരും പ്രഖ്യാപിച്ചിരുന്നു.

Loading...

Comments are closed.

More News