Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 7, 2024 4:36 pm

Menu

Published on February 1, 2017 at 6:33 pm

ഡാന്‍സ് കളിച്ച് ഹൃതിക് റോഷനാകാന്‍ പോകുന്നില്ലെന്ന് ദുല്‍ഖര്‍

dulquer-salman-funny-chat-about-his-dance

വളകെ പെട്ടന്നു തന്നെ മലയാള സിനിമയില്‍ തന്റേതായ സ്ഥാനം നേടിയെടുത്ത താരമാണ് ദുല്‍ഖര്‍ സല്‍മാന്‍. സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത ജോമോന്റെ സുവിശേഷങ്ങള്‍ എന്ന ദുല്‍ഖറിന്റെ തൃത്തം ആരാധകര്‍ക്കിടയില്‍ ഏറെ ശ്രദ്ധനേടിയിരുന്നു.

ചിത്രത്തിലെ നോക്കി നോക്കി നോക്കി നിന്നു എന്ന ഗാനരംഗത്തിലായിരുന്നു അത്. ഇതിനിടെ തന്റെ ഡാന്‍സ് വിശേഷങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ്  ദുല്‍ഖര്‍.

ഡാന്‍സിന്റെ പേരില്‍ കുട്ടിക്കാലത്തേ ഒരുപാട് കളിയാക്കല്‍ കേട്ടിട്ടുണ്ടെന്ന് ദുല്‍ഖര്‍ പറഞ്ഞു. ബോക്‌സിങ് ചെയ്യുന്ന പോലെയാണ് താന്‍ ഡാന്‍സ് ചെയ്യുന്നതെന്നായിരുന്നു സുഹൃത്തുക്കളുടെ കളിയാക്കല്‍. എന്നാല്‍ അതൊന്നും തന്നെ ബാധിക്കില്ലെന്നും അദ്ദേഹം പറയുന്നു. ഡാന്‍സ് കളിച്ച് ഹൃതിക് റോഷനാകാന്‍ പോകുന്നില്ലെന്നും ദുല്‍ഖര്‍ കൂട്ടിച്ചേര്‍ത്തു. മാത്രമല്ല പേടിച്ച് ഒരിക്കലും ഡാന്‍സ് ചെയ്യുകയപമില്ല എന്നാണ് ദുല്‍ഖറിന്റെ നിലപാട്.

കുട്ടിക്കാലത്തെ ചെന്നൈ ജീവിതവും അവിടത്തെ കുട്ടികളുടെ ഡാന്‍സ് സ്‌റ്റൈലും കണ്ട് അന്തിച്ചുപോയിട്ടുണ്ട്. അന്നൊക്കെ ഇംഗ്ലിഷ് പാട്ടുകള്‍ക്കൊപ്പം ഡാന്‍സ് ചെയ്യുമായിരുന്നു. അവിടത്തെ കുട്ടികളൊക്കെ മ്യൂസിക് ബാന്‍ഡുകളുടെ ഫാന്‍സുകളായിരുന്നു. തനിക്കാണെങ്കില്‍ പാട്ടുകാരുെട പേരോ ആല്‍ബത്തിന്റെ പേരോ ഒന്നും ഓര്‍മയുണ്ടാകില്ല. പാട്ടു മാത്രം അറിയാം. അതും വരികള്‍ ഒന്നും നന്നായി അറിയുകയുമില്ല. പിന്നീട് വര്‍ഷങ്ങള്‍ക്കു ശേഷം ആ പാട്ടുകള്‍ കേട്ടപ്പോള്‍, ഓ ഇതാണല്ലോ ലിറിക്‌സ് എന്ന് ഓര്‍ത്ത് ചിരിച്ചുപോയിട്ടുണ്ട്, ദുല്‍ഖര്‍ പറയുന്നു.

Loading...

Leave a Reply

Your email address will not be published.

More News