Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ചെന്നൈ: എ.ഐ.എ.ഡി.എം.കെയിലെ പ്രശ്‌നങ്ങളെ തുടര്‍ന്ന് തമിഴ്‌നാട്ടില്‍ രാഷ്ട്രീയ പ്രതിസന്ധി നിലനില്‍ക്കെ കാവല്‍ മുഖ്യമന്ത്രി ഒ. പനീര്‍ശെവത്തിന് പിന്തുണയുമായി നടന്‍ കമല്‍.
പനീര്‍ശെല്‍വം യോഗ്യതയില്ലാത്തയാളല്ലെന്നും അദ്ദേഹത്തെ ഭരണത്തില്‍ തുടരാന്‍ അനുവദിക്കണമെന്നും കമല്‍ഹാസന്‍ ആവശ്യപ്പെട്ടു. അദ്ദേഹത്തിന് കുറച്ചു സമയം കൂടി നല്‍കണം. പനീര്‍ശെല്‍വം തന്റെ ജോലി നല്ല രീതിയില്‍ ചെയ്യുകയായിരുന്നു. ജനങ്ങള്‍ക്ക് അദ്ദേഹത്തെ ഇഷ്ടമില്ലെങ്കില്‍ തിരഞ്ഞെടുപ്പിലൂടെയാണ് പുറത്താക്കേണ്ടതെന്നും കമല്‍ഹാസന്‍ കൂട്ടിച്ചേര്‍ത്തു.
ജയലളിതയുമായി അടുപ്പമുണ്ടായിരുന്നു എന്നത് ശശികലയ്ക്ക് മുഖ്യമന്ത്രിയാകാനുള്ള യോഗ്യതയല്ലെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം തമിഴ്‌നാടിന്റെ ഇന്നത്തെ സാഹചര്യം ദുഃഖകരമായ ക്ലൈമാക്‌സുപോലെയാണെന്നും വ്യക്തമാക്കി.
ശശികലയുടെ യാഥാര്‍ഥ്യം തന്നെ കുത്തിനോവിക്കുന്നു. നമ്മള്‍ ആടുകളല്ല, നമുക്ക് ആവശ്യം ആട്ടിയടന്മാരെയല്ലെന്ന് തമിഴ്‌നാടിന്റെ ഇന്നത്തെ രാഷ്ട്രീയ പാരമ്പര്യത്തെ വിമര്‍ശിച്ച് കമല്‍ പറഞ്ഞു. ജനങ്ങള്‍ ആവശ്യങ്ങളുന്നയിക്കുന്നില്ല. അവര്‍ ഒരുപാട് ക്ഷമ കാണിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
പ്രവര്‍ത്തകര്‍ക്ക് ജയലളിതയെ അമ്മയായിരുന്നു. സന്തതസഹചാരിയായ ശശികല ചിന്നമ്മയും. അവര്‍ തമ്മിലുള്ള ബന്ധത്തെക്കുറിച്ച് അധികം സംസാരിക്കാനില്ലെന്നും കമല്‍ വ്യക്തമാക്കി. യുവ ഇന്ത്യ ഗാന്ധിജിയെ ബാപ്പുജിയെന്നും നെഹ്‌റുവിനെ ചാച്ചാജിയെന്നും വിളിക്കുന്നു. എന്നാല്‍ അതുപോലെ ശശികലയെ കാണേണ്ടതില്ല. സംസ്ഥാനം ഭരിക്കാന്‍ അറിയാത്തവര്‍ അതിന് നില്‍ക്കരുതെന്നും കമല്‍ കൂട്ടിച്ചേര്‍ത്തു.
നേരത്തെ മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ തോഴി വി.കെ ശശികല തമിഴ്നാട് മുഖ്യമന്ത്രിയാകുന്നതില്‍ പ്രതിഷേധവുമായി ഒരുവിഭാഗം എം.എല്‍.എമാരും കാവല്‍ മുഖ്യമന്ത്രി ഒ. പനീര്‍ശല്‍വവും രംഗത്തെത്തിയതാണ് തമിഴ്‌നാട്ടില്‍ രാഷ്ട്രീയ പ്രതിസന്ധിക്ക് കാരണമായത്.
Leave a Reply