Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 14, 2025 3:36 pm

Menu

Published on February 21, 2017 at 12:54 pm

സാരമില്ല മകളേ.. ഡെറ്റോള്‍ ഒഴിച്ച വെള്ളത്തില്‍ അടിച്ചു നനച്ചു കുളിച്ച് മിടുക്കിയായി തലപൊക്കി നടക്കുക

sugathakumari-on-attack-against-actress-in-kochi

തിരുവനന്തപുരം: കൊച്ചിയില്‍ ആക്രമിക്കപ്പെട്ട നടിയുടെ വേദനയില്‍ പങ്കുചേരുന്നതായി കവയത്രി സുഗതകുമാരി.

നിഷ്‌കളങ്കമായ ഒരു കൊച്ചുകുട്ടിയുടെ മുഖമുള്ള ആ യുവനടിയുടെ ദു:ഖത്തിലും അപമാനത്തിലും വേദനയിലും പങ്കുചേരുന്നതായി അവര്‍ അറിയിച്ചു.

‘സാരമില്ല മകളേ… നിനക്ക് ഒന്നും പറ്റിയിട്ടില്ല. ഡെറ്റോള്‍ ഒഴിച്ച വെള്ളത്തില്‍ അടിച്ചു നനച്ചു കുളിച്ച് മിടുക്കിയായി തലപൊക്കി നടക്കുക. നിന്റെ ആത്മാവിനെ ക്ഷതപ്പെടുത്താന്‍ ആര്‍ക്കും സാധ്യമല്ലതന്നെ.’ അപമാനിതകളായ പെണ്‍കുട്ടികളോട് ഏറെ വര്‍ഷമായി പറയുന്ന വാക്കുകള്‍ തന്നെ ഈ പെണ്‍കുട്ടിയോടും പറയാം എന്നു പറഞ്ഞുകൊണ്ട് സുഗതകുമാരി പറഞ്ഞു.

തന്റെയരികില്‍ എത്തിച്ചേര്‍ന്നവരും അല്ലാത്തവരുമായ നൂറുകണക്കിന് സ്ത്രീമുഖങ്ങളാണ് ഇങ്ങനെ പറയുമ്പോള്‍ ഓര്‍മ്മയില്‍ വരുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

‘യാതൊരു പിന്തുണയുമില്ലാത്തവര്‍. അപമാനിതരായി പേടിച്ചരണ്ട് കണ്ണുനീരുമായി എന്റെ മാറത്തുവീണു കരഞ്ഞത്. അവര്‍ എല്ലാ മതത്തിലും പെട്ടവരായിരുന്നു. അപമാനവും ദുരിതവും സമൂഹത്തിന്റെ നിന്ദയും ഏറ്റുവാങ്ങി തളര്‍ന്നവരാണവര്‍. അവരുടെ എണ്ണം ഇതാ വര്‍ധിച്ചുകൊണ്ടേയിരിക്കുന്നു.’ സുഗതകുമാരി വ്യക്തമാക്കി.

കഴിഞ്ഞ വെള്ളിയാഴ്ച രാത്രി ലൊക്കേഷനില്‍ നിന്നു കാറില്‍ മടങ്ങും വഴി കൊച്ചിയില്‍വെച്ചാണ് നടി ആക്രമിക്കപ്പെട്ടത്. കേസില്‍ 4 പ്രതികള്‍ ഇതിനകം അറസ്റ്റിലായിട്ടുണ്ട്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News