Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

August 24, 2026 4:35 pm

Menu

Published on February 22, 2017 at 1:08 pm

നടിക്കെതിരായ ആക്രമണത്തില്‍ വ്യാജ പ്രചരണം; മാനനഷ്ടത്തിന് കേസുകൊടുക്കുമെന്ന് ബിനീഷ് കോടിയേരി

bineesh-kodiyeri-againist-an-radhakrishnan

കൊച്ചി: കൊച്ചിയില്‍ നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച സംഭവത്തില്‍ തനിക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തിയ ബി.ജെ.പി നേതാവ് എ.എന്‍ രാധാകൃഷ്ണനെതിരെ മാനനഷ്ടക്കേസ് നല്‍കുമെന്ന് ബിനീഷ് കോടിയേരി.

നടിയ ആക്രമിച്ച സംഭവത്തില്‍ തന്റെ പേരില്‍ നടന്നത് വ്യാജ പ്രചരണമാണ്. കേസില്‍ തന്റെ പേര് അനാവശ്യമായി വലിച്ചിഴക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. തനിക്ക് ആ നടിയെ വളരെ നാളുകളായി അറിയാവുന്നതാണ്. ഇത്തരത്തില്‍ ബന്ധമുളള ആളുകളെ തെറ്റിക്കാന്‍ നോക്കുകയാണ് ഇവര്‍ ചെയ്യുന്നതെന്നും ബിനീഷ് കോടിയേരി ആരോപിച്ചു.

പ്രശ്നത്തെ രാഷ്ട്രീയവല്‍ക്കരിക്കാനാണ് ബി.ജെ.പിയുടെ ശ്രമം. ഗാന്ധിജിയെ വെടിവെച്ച് കൊന്ന പാര്‍ട്ടിയാണത്. അപ്പോള്‍ പിന്നെ ഇതിലൊന്നും വലിയ കൗതുകം തോന്നേണ്ട കാര്യമില്ലെന്നും ബിനീഷ് കോടിയേരി പറഞ്ഞു.

കൊച്ചിയില്‍ നടിയെ തട്ടിക്കൊണ്ടു പോയതിനും ആക്രമിച്ചതിനും പിന്നില്‍ സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനീഷാണെന്ന് കഴിഞ്ഞ ദിവസമായിരുന്നു എ.എന്‍ രാധാകൃഷ്ണന്‍ ആരോപിച്ചത്. വിഷയത്തില്‍ കോടിയേരിയുടെ പ്രതികരണം മകനെ രക്ഷിക്കാനാണെന്നും രാധാകൃഷ്ണന്‍ കുറ്റപ്പെടുത്തിയിരുന്നു.

സിനിമ മേഖലയിലെ മാഫിയകളെ നിയന്ത്രിക്കുന്നത് ബിനീഷ് കോടിയേരിയാണെന്നും കൊച്ചിയിലെ തട്ടികൊണ്ടു പോകലിന് പിന്നിലും ബിനീഷ് തന്നെയാണെന്നുമാണ് ബി.ജെ.പിയുടെ ആരോപണം. വിഷയത്തില്‍ മുഖ്യമന്ത്രി നിസ്സഹായനായി നോക്കിനില്‍ക്കുന്നത് പ്രതി കോടിയേരിയുടെ മകനായത് കൊണ്ടാണെന്നും എ.എന്‍ രാധാകൃഷ്ണന്‍ ആരോപിച്ചിരുന്നു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News