Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

August 27, 2026 4:06 am

Menu

Published on February 23, 2017 at 10:20 am

സത്യം പുറത്തുവരുമ്പോള്‍ കെട്ടുകഥകളില്‍ അഭിരമിച്ചവര്‍ തലതാഴ്‌ത്തേണ്ടിവരുമെന്ന് അമ്മ

amma-on-the-issue-of-attack-on-film-actress

കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ചവരെ പിടികൂടാന്‍ വൈകുന്നതില്‍ ആശങ്കയറിയിച്ചും സംഭവവുമായി ബന്ധപ്പെട്ട് പ്രമുഖ നടനെ പ്രതിസ്ഥാനത്തുനിര്‍ത്തുന്ന തരത്തില്‍ പ്രചരിക്കുന്ന റിപ്പോര്‍ട്ടുകളെ തള്ളിയും സിനിമാ താരങ്ങളുടെ സംഘടനയായ ‘അമ്മ’ രംഗത്ത്.

മലയാള സിനിമാ അഭിനേതാക്കളുടെ സംഘടനയില്‍ അംഗമായ ഒരു പെണ്‍കുട്ടിക്കു നേരെയുണ്ടായ ക്രൂരമായ അക്രമം നമ്മുടെ സമൂഹത്തെയപ്പാടെ നടുക്കുന്നതാണ്. സംഭവവുമായി ബന്ധപ്പെട്ട പൊലീസ് അന്വേഷണം ത്വരിതഗതിയില്‍ നടക്കുന്നു. എങ്കിലും കാര്യങ്ങള്‍ക്ക് വേണ്ടത്ര വ്യക്തത കൈവരുകയോ, മുഴുവന്‍ പ്രതികളും പിടിയിലാവുകയോ ഉണ്ടായിട്ടില്ലെന്നും അമ്മയുടെ പ്രസിഡന്റ് ഇന്നസെന്റ്, ജനറല്‍ സെക്രട്ടറി മമ്മൂട്ടി എന്നിവര്‍ സംയുക്തമായി പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കുന്നു.

മേല്‍വിവരിച്ച ആഘാതത്തില്‍നിന്ന് കേരളീയ സമൂഹം മുക്തമാകുന്നതിനു മുന്‍പു തന്നെ, തങ്ങളുടെ സംഘടനയില്‍ അംഗമായ മറ്റൊരു അഭിനേതാവിനു നേരെ എത്രയും നിന്ദ്യമായ വ്യക്തിഹത്യയും മാധ്യമവിചാരണയുമാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നതെന്നും പ്രസ്താവനയില്‍ ആരോപിക്കുന്നു.

അഭ്യൂഹങ്ങളുടെയും കെട്ടിച്ചമച്ച ആരോപണങ്ങളുടെയും അടിസ്ഥാനത്തിലാണ് ഇങ്ങനെയൊരു അക്രമം ഇപ്പോള്‍ അരങ്ങേറുന്നത്. സോഷ്യല്‍ മീഡിയയിലും ഓണ്‍ലൈന്‍ മാധ്യമങ്ങളിലും നിരന്തരം പ്രത്യക്ഷപ്പെടുന്ന അടിസ്ഥാനരഹിതമായ ജല്‍പനങ്ങള്‍ മുഖ്യധാരാ മാധ്യമങ്ങള്‍കൂടി ഏറ്റെടുക്കുന്നതു ഖേദകരമായ കാഴ്ചയാണന്നും പ്രസ്താവനയില്‍ വ്യക്തമാക്കുന്നു.

ഒരേമനസോടെ, പ്രാര്‍ഥനയോടെ ഞങ്ങളും കേരള സമൂഹത്തിനൊപ്പം കാത്തിരിക്കുന്നത് ഞങ്ങളുടെ സഹോദരിക്കു നേരെ നടന്ന അക്രമത്തിനു കാരണക്കാരായവര്‍ നിയമത്തിന്റെ പിടിയില്‍പെട്ടു എന്നറിയുന്ന വാര്‍ത്തയ്ക്കു വേണ്ടിയാണ്. യഥാര്‍ഥ കുറ്റവാളികള്‍ പിടിയിലാവുകയും സംഭവങ്ങളുടെ സത്യാവസ്ഥ പുറത്തുവരികയും ചെയ്യുമ്പോള്‍, കെട്ടുകഥകളില്‍ അഭിരമിച്ചവര്‍ ഈ നാടിനു മുന്‍പില്‍ തലതാഴ്‌ത്തേണ്ടിവരും എന്ന് ഞങ്ങള്‍ക്കു തീര്‍ച്ചയുണ്ടെന്നും പ്രസ്താവനയിലുണ്ട്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News