Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
തിരുവനന്തപുരം: നടിക്കെതിരായ ആക്രമണത്തിന്റെ ക്വട്ടേഷന്‍ സ്ത്രീയുടേതാണെന്ന് പള്‍സര്‍ സുനി നടിയോട് പറഞ്ഞെന്ന വെളിപ്പെടുത്തുമായി ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി.
സുനി പറഞ്ഞത് ഇങ്ങനെയാണെന്ന് സംസാരത്തിനിടെ നടി തന്നോട് പറഞ്ഞതായാണ് ഭാഗ്യലക്ഷ്മിയുടെ വെളിപ്പെടുത്തല്‍. എന്നാല്‍, ക്വട്ടേഷന്‍ നല്‍കിയത് സ്ത്രീയാണെന്ന് താന്‍ വിശ്വസിക്കുന്നില്ലെന്നും ഭാഗ്യലക്ഷ്മി മീഡിയ വണ്‍ ചാനലിന് അനുവദിച്ച അഭിമുഖത്തില്‍ വ്യക്തമാക്കി.
ഇക്കാര്യം സംഭവത്തെ മനപൂര്‍വ്വം തെറ്റായി വഴിതിരിച്ചുവിടാന്‍ വേണ്ടി പറഞ്ഞതാണോ എന്ന് തനിക്ക് സംശയമുണ്ടെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു.
എന്നാല്‍, ആര് ക്വട്ടേഷന്‍ കൊടുത്താലും എങ്ങനെ ഒരു മനുഷ്യന് ഇങ്ങനെ ക്രൂരമായി പെരുമാറാന്‍ സാധിക്കുന്നു. പണത്തിനുവേണ്ടിയായിരുന്നെങ്കില്‍ ആ പണം ഞാന്‍ കൊടുക്കുമായിരുന്നല്ലോ, എന്ന് നടി തന്നോട് പറഞ്ഞുവെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു.
ക്വട്ടേഷനാണെങ്കില്‍ കൂടുതല്‍ പണം തരാമെന്ന് പറഞ്ഞിട്ടും ഉപദ്രവിച്ചു. പ്രമുഖ നടനെ സംശയിക്കുന്നതായി മൊഴിനല്‍കിയിട്ടില്ലെന്നാണ് നടി പറഞ്ഞത്. സിനിമ ഇല്ലാതാക്കാന്‍ ആ നടന്‍ ഇടപെട്ടിട്ടുണ്ടെങ്കിലും ഇത്രവലിയ ക്രൂരത ചെയ്യുമെന്ന് കരുതുന്നില്ലെന്നും നടി പറഞ്ഞതായി ഭാഗ്യലക്ഷ്മി വെളിപ്പെടുത്തി.
ഇതിനിടെ നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ചതുമായി ബന്ധപ്പെട്ട് മകന്‍ സിദ്ധാര്‍ഥ് ഭരതനെതിരെ ഉയരുന്ന ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് വ്യക്തമാക്കി നടി കെ.പി.എ.സി ലളിത രംഗത്തെത്തി.
തന്റെ കുടുംബത്തെ അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമത്തിന്റെ ഭാഗമാണ് ഇതെന്നും അവര്‍ ആരോപിച്ചു. അതേസമയം, തന്റെ മകന്‍ ഇത്തരമൊരു തെറ്റു ചെയ്തിട്ടുണ്ടെങ്കില്‍ അവനെ ചാട്ടവാറിനടിച്ച് ജനങ്ങളുടെ മുന്നില്‍വെച്ച് തല്ലിക്കൊല്ലണമെന്ന് മാത്രമേ താന്‍ പറയൂ എന്നും കെ.പി.എ.സി ലളിത വ്യക്തമാക്കി. നടിക്കെതിരായ ആക്രമണത്തില്‍ പ്രതിഷേധിച്ച് കൊച്ചിയില്‍ ചേര്‍ന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.
Leave a Reply