Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

August 25, 2026 8:46 am

Menu

Published on February 23, 2017 at 11:50 am

എന്റെ ഇംഗ്ലീഷിനെ പണ്ട് നിങ്ങളൊക്കെ കളിയാക്കിയതല്ലേ; കരണിന്റെ വായടപ്പിച്ച് കങ്കണ

kangana-ranaut-destroyed-karan-johar-koffee-karan

മുംബൈ: തന്റെ നിലപാടുകള്‍ എന്നും വെട്ടിത്തുറന്ന് പറയുന്ന പ്രകൃതക്കാരിയാണ് കങ്കണ റണൗട്ട്. ഹൃത്വിക്ക് റോഷനുമായുള്ള ബന്ധം തുറന്ന് പറയാന്‍ കാണിച്ച ധൈര്യം നാമെല്ലാവരും കണ്ടതാണ്. എന്തും ഇങ്ങനെ വെട്ടിത്തുറന്ന് പറയാന്‍ കങ്കണയ്ക്ക് ഭയമില്ല.

പൊതുവെ പുരുഷകേന്ദ്രീകൃതമായ ഇന്ത്യന്‍ സിനിമാ ലോകത്ത് ഒരു ലേഡി സൂപ്പര്‍ സ്റ്റാര്‍ എന്ന നിലയില്‍ കങ്കണ വളര്‍ന്നതിനും അതാണ് കാരണം. അത് ആരോടായാലും ഏത് അവസരത്തിലായാലും എന്തും പറയാനുള്ള കങ്കണയുടെ ധൈര്യവും ചങ്കൂറ്റവുമാണ അവരെ വ്യത്യസ്തയാക്കുന്നത്.

മൂന്ന് തവണ ദേശീയ അവാര്‍ഡ് കരസ്ഥമാക്കിയ കങ്കണ അതിഥിയായെത്തിയ കോഫി വിത്ത് കരണിന്റെ പുതിയ എപ്പിസോഡാണ് ഇപ്പോള്‍ വലിയ ചര്‍ച്ചയായിക്കൊണ്ടിരിക്കുന്നത്. പൊതുവെ അതിഥികളെ ഉത്തരം മുട്ടിയ്ക്കുന്ന കരണ്‍ ജോഹറിനെ, കങ്കണ ഷോയില്‍ നിഷ്പ്രഭമാക്കി കളഞ്ഞു.

ദേശീയ അവാര്‍ഡ് നേട്ടത്തില്‍ കങ്കണയെ അഭിനന്ദിച്ച കരണ്‍, ആദ്യചിത്രമായ ഗാങ്സ്റ്റര്‍ കണ്ടപ്പോള്‍ ബോളിവുഡില്‍ കങ്കണയ്ക്ക് ഭാവിയില്ലെന്ന് കരുതിയിരുന്നുവെന്ന് പറഞ്ഞു. ഇതിന് മറുപടിയായി നിങ്ങളും എനിക്ക് പ്രചോദനമായിട്ടുണ്ട് കരണിനോട് പറഞ്ഞ കങ്കണ മുന്‍പ് താനീ സോഫയിലിരുന്നപ്പോള്‍ നിങ്ങള്‍ എന്റെ ഇംഗ്ലീഷിനെയും ആക്സന്റിനെയും കളിയാക്കിയിരുന്നെന്നും ഓര്‍മ്മിപ്പിച്ചു.

ഞാന്‍ പരാതി പറയുകയല്ല. ഈ പരിഹാസങ്ങളും അവഗണനകളുമാണ് ഒരാളെ ജീവിക്കാനും മുന്നേറാനും പ്രേരിപ്പിക്കുന്നത്, കങ്കണ കൂട്ടിച്ചേര്‍ത്തു. ഇതോടെ സംഭവം താന്‍ ഓര്‍ക്കുന്നില്ലെങ്കിലും കളിയാക്കിയിട്ടുണ്ടെങ്കില്‍ തമാശയായിട്ടായിരിക്കുമെന്ന് പറഞ്ഞ് കരണ്‍ തടിത്തപ്പുകയായിരുന്നു.

താന്‍ അവാര്‍ഡ് നൈറ്റുകള്‍ക്ക് പങ്കെടുക്കത്തതിനാലും ഫെയര്‍നെസ് ക്രീമുകളുടെ പരസ്യങ്ങളില്‍ അഭിനയിക്കാത്തതിനാലും ഒരു പാട് പണം നഷ്ടമായിട്ടുണ്ടെന്ന് കങ്കണ പറഞ്ഞപ്പോള്‍, ഈ തീരുമാനം കൊണ്ട് എന്താണ് ലാഭമെന്ന് കരണ്‍ ചോദിച്ചു.

‘എന്റെ നിലപാടുകളിലുറച്ചു നില്‍ക്കുന്നുവെന്ന ബോധ്യം. അത് വലിയ ലാഭമല്ലേ?’-ഇതായിരുന്നു താരത്തിന്റെ ഉറച്ച മറുപടി. തന്റെ പുതിയ ചിത്രമായ റങ്കൂണിന്റെ പ്രചരണാര്‍ത്ഥമാണ് കങ്കണ പരിപാടിക്കെത്തിയത്. ചിത്രത്തിലെ സഹതാരം സെയ്ഫ് അലിഖാനും ഒപ്പമുണ്ടായിരുന്നു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News