Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 6, 2024 10:45 am

Menu

Published on February 27, 2017 at 3:04 pm

ലോകത്തെ ഏറ്റവും പരിശുദ്ധമായ വായു വേണോ? ഒരു ലിറ്ററിന് 167 ഡോളര്‍

genuine-mountain-air-from-switzerland

സൂറിക്: ലോകത്തെ ഏറ്റവും പരിശുദ്ധമായ വായു ജാറില്‍ കിട്ടും. ഡോളറില്‍ അര ലിറ്ററിന് 97 ഡോളര്‍, ഒരു ലിറ്ററിന് 167 ഡോളര്‍, മൂന്ന് ലിറ്ററിന് 247 ഡോളര്‍ എന്നതാണ് വില.

genuine MountainAirfromSwitzerland. com ല്‍ വില്‍പ്പനക്ക് വെച്ചിരിക്കുന്ന വായു, ചുമ്മാ വല്ലയിടത്തും നിന്നും ജാറില്‍ ആക്കുന്നതല്ല. നല്ല തനി തങ്കം സ്വിസ്സ് ആല്‍പ്‌സ് വായുവാണഇത്. കൂടാതെ ഗൂഗിള്‍ മാപ് ജി പി എസ് കോ ഓര്‍ഡിനേറ്റസിന്റെ സര്‍ട്ടിഫിക്കറ്റും ഉണ്ട്.

സ്വിറ്റ്‌സര്‍ലണ്ടില്‍ 20 വര്‍ഷമായി താമസിക്കുന്ന ബ്രിട്ടീഷുകാരന്‍ ജോണ്‍ ഗ്രീനാണ് സ്വിസ്സ് ആല്‍പ്‌സിലെ ലോകത്തെ ബെസ്റ്റ് വായു പിടിച്ചു ജാറിലാക്കി കച്ചവടത്തിന് വെച്ചിട്ടുള്ളത്.
ജന്മദിനത്തിനോ, ക്രിസ്മസിനോ ഒക്കെ ഒരു സമ്മാനമായി ഇത് കൊടുക്കാം എന്നാണ് ജോണിന്റെ നിര്‍ദേശം.

genuine-mountain-air-from-switzerland1

ജാര്‍ തുറന്ന് ഈ വായു ഒന്ന് ശ്വസിച്ചാലുണ്ടല്ലോ പുതിയ ഒരു ഉണര്‍വ്, ഉന്മേഷം കൂടുതല്‍ പറഞ്ഞാല്‍ ഇവിടൊന്നും തീരില്ലെന്നാണ് ജോണ്‍ പറയുന്നത്.

വേറെ ആരെങ്കിലും ഇവിടുത്തെ വായു എടുത്തു കച്ചവടം തുടങ്ങുമൊയെന്ന് പേടിച്ചാണ് എവിടുന്നാണ് ജാറിലെ വായു എടുക്കുന്നത് ജോണ്‍ കൃത്യമായി പറയാത്തത്. എങ്കിലും ജോണിന്റെ വെബ്സൈറ്റിലെ വീഡിയോ ക്ലിപ്പില്‍ കാണിക്കുന്നത് മാറ്റെര്‍ഹോണ്‍ പര്‍വതമാണ്.

ഇനി ഏതെങ്കിലും തരത്തില്‍ തന്റെ ഉദ്ദേശശുദ്ധിയില്‍ സംശയിച്ചു നില്‍ക്കുന്നവവരുടെ സമാധാനത്തിനായി ജോണ്‍ പറയുന്നത് തന്റെ വരുമാനത്തിലെ 25 ശതമാനം ആഫ്രിക്കയിലെ കുട്ടികളുടെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുന്ന വേള്‍ഡ് വിഷന്‍ എന്ന സന്നദ്ധ സംഘടനക്ക് ആണെന്നാണ്.

എന്നാല്‍ ഇതിനെ കുറിച്ച് തങ്ങള്‍ക്ക് ഒന്നും അറിയില്ലെന്നാി വേള്‍ഡ് വിഷന്റെ വക്താവ് ഹൈനസ് മസാന്വര്‍ പറയുന്നത്.

Loading...

Leave a Reply

Your email address will not be published.

More News