Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
തന്നെയും ജയറാമിനെയും കുറിച്ച് പ്രചരിക്കുന്ന വാര്‍ത്തകളില്‍ യാതൊരു വാസ്തവുമില്ലെന്ന് സംവിധായകന്‍ രാജസേനന്‍. നിരവധി സിനിമകളില്‍ ഒരുമിച്ച് പ്രവര്‍ത്തിച്ച രാജസേനനും ജയറാമും ഇപ്പോള്‍ ശത്രുതയിലാണെന്നും ജയറാം തിരക്കഥയില്‍ അനാവശ്യമായി ഇടപെടുന്നതാണ് അദ്ദേഹത്തിന്റെ ചിത്രങ്ങള്‍ പരാജയപ്പെടാന്‍ കാരണമായതെന്നും രാജസേനന്‍ അഭിപ്രായപ്പെട്ടു എന്ന തരത്തിലായിരുന്നു വാര്‍ത്തകള്‍.
ഇക്കാര്യങ്ങളില്‍ വിശദീകരണവുമായി രാജസേനനന്‍ തന്നെയാണ് ഇപ്പോള്‍ രംഗത്തെത്തിയത്. ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. രണ്ടു ദിവസമായി തന്റെ പേരില്‍ പ്രചരിക്കുന്ന ചില വാര്‍ത്തകള്‍ ശ്രദ്ധയില്‍പ്പെട്ടതു കൊണ്ടാണ് ഇത്തരത്തില്‍ പ്രതികരിക്കുന്നതെന്ന് കുറിപ്പില്‍ രാജസേനന്‍ വ്യക്തമാക്കുന്നു. പറഞ്ഞതൊന്നും തന്റെ വാക്കുകളല്ലെന്നും ജയറാമിനെതിരെ ഒരിക്കലും താന്‍ ഇത്തരത്തില്‍ സംസാരിക്കുകയില്ലെന്നും രാജസേനന്‍ കുറിച്ചു.
രാജസേനന്റെ ഫേസ്ബുക്ക് കുറിപ്പ്…………
പ്രിയപ്പെട്ട സുഹൃത്തുകളെ ,
ഒരു പ്രത്യേക കാര്യം അറിയിക്കാനാണ് ഈ പോസ്റ്റ്. എന്റെ 37 സിനിമകളില്‍ 16 സിനിമകളിലും ജയറാമാണ് അഭിനയിച്ചിട്ടുള്ളത്, അത് എല്ലാപേര്‍ക്കും അറിയാവുന്ന കാര്യമാണ്. 16 സിനിമകളില്‍ ഏകദേശം 14 എണ്ണവും ഗംഭീര വിജയവും 2 എണ്ണം AVERAGE ആയിട്ടു പോയ സിനിമകളുമാണ്.
ആ സമയത്തുതന്നെ ഈ ബന്ധം ഇല്ലാതാക്കാനുള്ള ചില കുതന്ത്രങ്ങളും ചില പൊടികൈകളും പലരും പ്രയോഗിച്ചിട്ടുണ്ട്. പക്ഷെ വലിയ കുഴപ്പമില്ലാതെയങ്ങു പോയി. ചെറിയ ചെറിയ ഗ്യാപ്പുകളില്‍ ചില കുത്തിത്തിരിക്കലും ചില ന്യൂസ് ഏജന്റുകള്‍ എന്ന് പറയുന്നവരുടെയൊക്കെ ചില ഇടപെടലുകള്‍ തെറ്റിദ്ധാരണകള്‍ ഉണ്ടാക്കുകയും അതിന്റെ പേരില്‍ ഇടക്ക് കുറച്ചു മാനസികമായി അകന്നിരിക്കുകയുമൊക്കെ ചെയ്തിട്ടുണ്ട്.
പിന്നെ സുരേഷ് ഗോപിയുടെ ഇടപെടലിലാണ് മധുചന്ദ്രലേഖ എന്ന സിനിമ ഉണ്ടായത്. അന്ന് ഷൂട്ടിംഗ് കഴിഞ്ഞു പിരിഞ്ഞു ഇറങ്ങിയപ്പോള്‍ നമ്മള്‍ തീരുമാനം എടുത്തതാണ് ആരെന്തു പറഞ്ഞു പരത്തിയാലും നമ്മള്‍ തമ്മില്‍ തെറ്റില്ല എന്നൊക്കെ.
പക്ഷെ കനകസിംഹാസനം എന്ന സിനിമ ആയപ്പോഴേക്കും വീണ്ടും എന്തെക്കെയോ പ്രശ്‌നങ്ങള്‍ ഉണ്ടാവുകയും എന്തോ തെറ്റിദ്ധാരണകള്‍. സത്യസന്ധമായി പറയുകയാണെങ്കില്‍ ജയറാമും ഞാനും തമ്മില്‍ മുഖത്ത് നോക്കി ഒരു വാക്കും തെറ്റായി പറഞ്ഞിട്ടില്ല. ഞങ്ങള്‍ പരസ്പരം ഈ പതിനാറു സിനിമകളിലും ജയറാം എത്ര രൂപ പ്രതിഫലം വാങ്ങി ഞാന്‍ എത്ര രൂപ വാങ്ങി അതുപോലും പരസ്പരം ചര്‍ച്ച ചെയ്തിട്ടില്ല എന്നുള്ളതാണ്.
രണ്ടു ആണ്‍ സുഹൃത്തുക്കള്‍ തമ്മില്‍ ചര്‍ച്ച ചെയ്യാവുന്ന ഒരുപാടു മേഘലകളുണ്ട് നല്ലതും ചീത്തയായിട്ടുള്ളതും അങ്ങനെ ചീത്തയായിട്ടുള്ള എന്തെങ്കിലും കാര്യം നമ്മള്‍ തമ്മില്‍ ചര്‍ച്ച ചെയ്യാറില്ലായിരുന്നു. ഒരു ജേഷ്ടാനുജന്‍ ബന്ധം തന്നെയായിരുന്നു. ഒരിക്കല്‍ പോലും നീ എന്നൊരു വാക്കുപോലും ഞാന്‍ ജയറാമിനെ ഉപയോഗിച്ചിട്ടില്ല. ജയറാം എന്നെ സേനന്‍ അല്ലെങ്കില്‍ സാമി ഞാനും തിരികെ സാമി അല്ലെങ്കില്‍ ജയറാം എന്ന് വിളിക്കുന്നതല്ലാതെ ജയറാം ഇങ്ങോട്ടു വാടോ എന്നുപോലും പറഞ്ഞിട്ടില്ല, സിനിമകകത്തു സാധാരണ വാടോ പോടോ എന്ന് വിളിക്കുന്ന റിലേഷന്‍സ് ധാരാളമുണ്ട്, പക്ഷ അതുപോലും ഉപയോഗിക്കാത്ത അത്രയും GENUINE RELATION ആയിരുന്നു.
രണ്ടു ദിവസമായി ഞാന്‍ എന്തൊക്കയോ പറഞ്ഞു എന്നും പറഞ്ഞു പോസ്റ്റുകള്‍ വരുന്നുണ്ട്, അങ്ങനെ ഒന്നും ഞാന്‍ പറഞ്ഞിട്ടില്ല അതൊന്നും എന്റെ വാക്കുകളുമല്ല, ഞാന്‍ ഇനി ജയറാമിന് എതിരായിട്ട് അങ്ങനത്തെ വാക്കുകള്‍ ഉപയോഗിക്കാന്‍ തയ്യാറുമല്ല അതെന്റെ ജോലിയുമല്ല.
സിനിമ എന്ന് പറയുന്നത് എന്റെ പ്രാണവായുവാണ്, സിനിമ ചെയ്യാന്‍ വേണ്ടി തീവ്രമായിട്ടു ശ്രമിക്കും. ഇപ്പോള്‍ ഒരു നിശ്ശബ്ദതയുണ്ട് ആ നിശബ്ദത ഒരു കൊടുംകാറ്റായി മാറ്റാന്‍ തീര്‍ച്ചയായും ശ്രമിക്കും, ദൈവം എന്നെ അതിന് അനുവദിക്കും അല്ലെങ്കില്‍ സഹായിക്കുമെന്ന് തന്നെയാണ് ഞാന്‍ കരുതുന്നത്, അതൊരു ജയറാം പടമാണോ അതോ വേറെ പടവുമായിട്ടാണോ അതൊന്നും എനിക്കറിയില്ല.
അല്ലാതെ ഇനി ജയറാമിനെ കുറിച്ച് എന്തെങ്കിലും പറയാനോ ഇപ്പോള്‍ പറഞ്ഞ വാക്ക് എന്റേതാണെന്നു അവകാശപ്പെടാനോ എനിക്ക് കഴിയില്ല. ഇതൊന്നും എന്റെ വാക്കുകള്‍ അല്ല.
ഇതു ഇത്രയും പറയാന്‍ വേണ്ടിയാണ് ഈ പോസ്റ്റ്. പ്രിയപ്പെട്ട സോഷ്യല്‍ മീഡിയ സുഹൃത്തുക്കള്‍ എന്റെ മാനസികാവസ്ഥ മനസിലാക്കണം.
Leave a Reply