Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

August 25, 2026 12:41 pm

Menu

Published on February 28, 2017 at 10:29 am

ആക്രമിക്കപ്പെട്ട നടിയുടെ ദൃശ്യങ്ങള്‍; പേജ് നീക്കം ചെയ്യാന്‍ ഫേസ്ബുക്കിനോട് സുപ്രീം കോടതി

abuse-video-facebook-supreme-court

ന്യൂഡല്‍ഹി: കൊച്ചിയില്‍ തട്ടിക്കൊണ്ടുപോയി ആക്രമിക്കപ്പെട്ട നടിയുടെ ദൃശ്യങ്ങള്‍ കൈവശമുണ്ടെന്ന് അവകാശപ്പെട്ട് തമിഴ് ഫേസ്ബുക്ക് പേജ് നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതി ഫേസ്ബുക്കിന് നോട്ടീസ് നല്‍കി.

പേജ് നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തിരുന്നു. നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ കൈവശമുണ്ടെന്ന് തമിഴ് ഭാഷയിലുള്ള ഈ ഫേസ്ബുക്ക് പേജില്‍ വ്യാപക പ്രചരണം നടന്നതിനെ തുടര്‍ന്നാണിത്.

ഇതേത്തുടര്‍ന്ന് പൊതുപ്രവര്‍ത്തക സുനിതാ കൃഷ്ണന്‍ നല്‍കിയ പരാതിയിന്‍മേലാണ് സുപ്രീം കോടതി ഫേസ്ബുക്ക് അധികൃതര്‍ക്ക് നോട്ടീസ് നല്‍കിയത്. സംഭവം കോടതിയില്‍ എത്തിയതോടെ ഫേസ്ബുക്ക് പേജിലെ ഈ ഉള്ളടക്കം നീക്കം ചെയ്തു.

ചെന്നൈ സ്വദേശി സായി വിജയ് എം.എസ്.ഡി എന്ന വ്യക്തിയുടെ ഫേസ്ബുക്ക് പേജിലാണ് നടിയുടെ ദൃശ്യങ്ങള്‍ കൈവശമുണ്ടെന്ന പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്. ദൃശ്യങ്ങള്‍ ആവശ്യമുള്ളവര്‍ക്ക് ബന്ധപ്പെടാം എന്ന പറഞ്ഞ് ഫോണ്‍ നമ്പറും നല്‍കിയിരുന്നു. എന്നാല്‍ സംഭവം വാര്‍ത്തയായതോടെ ഈ പ്രൊഫൈല്‍ തന്നെ അപ്രത്യക്ഷമാകുകയായിരുന്നു.

എന്നാല്‍ ഇയാള്‍ ഈ വിഷയത്തില്‍ സുഹൃത്തുക്കളുമായി ചാറ്റ് ചെയ്തതിന്റെ സ്‌ക്രീന്‍ഷോട്ടുകള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. സായി വിജയി എന്ന വ്യക്തിക്ക് നിരവധി ഫേസ്ബുക്ക് അക്കൗണ്ടുകള്‍ ഉണ്ടെന്നും റിപ്പോര്‍ട്ടുണ്ട്. സൈബര്‍ പൊലീസ് ഇയാളെ നിരീക്ഷിച്ചുവരികയാണ്.

ലൈംഗികാതിക്രമ ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നത് തടയാന്‍ നടപടി എടുക്കണമെന്നാവശ്യപ്പെട്ട് ഹൈദരാബാദിലെ പ്രോജ്വല എന്ന സംഘടന 2015 ഫെബ്രുവരിയില്‍ എഴുതിയ കത്തിനെ അടിസ്ഥാനമാക്കി കോടതി സ്വമേധയാ എടുത്ത ഹര്‍ജി പരിഗണിക്കുന്നതിനിടെയാണ് കൊച്ചിയിലെ സംഭവം സുപ്രീം കോടതിയില്‍ പരാമര്‍ശിക്കപ്പെട്ടത്.

അശ്ലീല പോസ്റ്റുകളും ചിത്രങ്ങളും നീക്കാന്‍ സംവിധാനമുണ്ടെന്ന് ഫേസ്ബുക് അവകാശപ്പെടുന്നുണ്ടെങ്കിലും ഇംഗ്ലീഷില്‍ വരുന്ന പോസ്റ്റുകളുടെ കാര്യത്തില്‍ മാത്രമാണ് നടപടിയുണ്ടാവുന്നതെന്ന് പറയുന്നു. പ്രാദേശിക ഭാഷകളില്‍ വരുന്ന അശ്ലീല പോസ്റ്റുകളും മറ്റും നീക്കാന്‍ സംവിധാനമില്ല.

ഇക്കാര്യത്തിലും വിശദീകരണം നല്‍കാന്‍ ഫേസ്ബുക്കിനോട് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. അശ്ലീല പോസ്റ്റുകളും ചിത്രങ്ങളും മറ്റും ഇന്റര്‍നെറ്റില്‍ പ്രചരിക്കുന്നതിനു മുന്‍പുതന്നെ തടയാന്‍ എന്തു നടപടി സ്വീകരിക്കാന്‍ സാധിക്കുമെന്ന് വ്യക്തമാക്കണമെന്നും ഫേസ്ബുക്കിനോടും മറ്റും കോടതി നിര്‍ദേശിച്ചു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News