Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കോഴിക്കോട്: കണ്ണൂരില്‍ വൈദികന്‍ പതിനാറുകാരിയെ പീഡിപ്പിച്ച സംഭവത്തില്‍ രൂക്ഷവിമര്‍ശനവുമായി നടനും സംവിധായകനുമായ ജോയ് മാത്യു. തന്റെ ഫേസ്ബുക്ക് പേജിലൂടെയായിരുന്നു അദ്ദേഹത്തിന്റെ വിമര്‍ശനം. സാത്താന്റെ പ്രലോഭങ്ങളെ അതിജീവിക്കാന്‍ മൂന്ന് വഴികള്‍ എന്ന തലക്കെട്ടിലാണ് അദ്ദേഹത്തിന്റെ കുറിപ്പ്.
പള്ളിവികാരി എന്നത് ഒരു ജോലിയായി കണ്ട് വിവാഹിതരായി കുടുംബത്തോടെ കഴിയുന്നവരെ ഈ ജോലിക്കായി നിയമിക്കണമെന്നും വിവാഹിതരാവാതെ ഈ ജോലിയില്‍ തുടരുന്നവരെ വന്ധ്യംകരിക്കണമെന്നും ജോയ് മാത്യു പറയുന്നു.
സന്യാസത്തിന് ആവശ്യമില്ലാത്ത ഒരു വസ്തു എന്തിനു വെറുതെ സാത്താന്റെ പ്രലോഭനങ്ങള്‍ക്കായി കൊണ്ടു നടക്കണം, ‘പള്ളിക്കാര്‍ തന്നെ നടത്തുന്ന ആശുപത്രികള്‍ ഉള്ളപ്പോള്‍ പ്രത്യേകിച്ചും. ‘ പീഡനത്തിനിരയായ പെണ്‍കുട്ടി സഭയ്ക്ക് കീഴിലുള്ള ആശുപത്രിയില്‍ പ്രസവിച്ചത് ചൂണ്ടിക്കാട്ടി ജോയ് മാത്യു പറയുന്നു.
ഇക്കാര്യത്തില്‍ മതമേലധ്യക്ഷന്‍മാര്‍ വേണ്ടത് ചെയ്താല്‍ ക്രിസ്ത്യാനി എന്ന് തോന്നിപ്പിക്കുന്ന പേരും വെച്ച് നടക്കുന്ന തന്നെപ്പോലുള്ളവര്‍ക്ക് തലയില്‍ മുണ്ടിടാതെ നടക്കാമെന്നും അദ്ദേഹം കുറിച്ചു.
ജോയ് മാത്യുവിന്റെ ഫേസ്ബുക്ക് പോസ്റ്റ് പൂര്‍ണരൂപം………
സാത്താന്റെ പ്രലോഭങ്ങളെ അതിജീവിക്കാന്‍ മൂന്ന് വഴികള്‍
——————————
വികാരി എന്നു പറയുംബോള്‍ത്തന്നെ മനസ്സിലാക്കിക്കൂടെ അയാള്‍ക്ക് എല്ലാ
വികാരങ്ങളൂമുണ്ടെന്ന്- ലൗകികജീവിത്തിന്റെ പ്രലോഭങ്ങളുമായി പിശാച് പലരൂപത്തില്‍ വരുമെന്നും അതിലൊന്നും പെട്ടുപോകരുതെന്നും വേദപുസ്തകത്തില്‍ പറഞ്ഞിട്ടുണ്ടെങ്കിലും വികാരമുള്ളവര്‍ പെട്ടുപോകുന്നു, പ്രത്യേകിച്ചും പിശാച് കാമം കുത്തിവെക്കുംബോള്‍-
ഒന്നുകില്‍ ധ്യാന കേന്ദ്രങ്ങളിലൊക്കെയുള്ളപോലെ സാത്താനെ ഓടിക്കുന്ന പരിപാടിയിലൂടെ സാത്താനെ ഓടിക്കണം
അല്ലെങ്കില്‍ പള്ളിവികാരി എന്നത് ഒരു ജോലിയായികണ്ട് വിവാഹിതനായി കുടുംബമായി കഴിയുന്നരെ ഈ ജോലിക്ക് വെക്കണം ഇനി ഇതൊന്നുമല്ലെങ്കില്‍ നിര്‍ബന്ധമായും വന്ധ്യംകരിക്കുക സന്യാസത്തിനു ആവശ്യമില്ലാത്ത ഒരു വസ്തു എന്തിനു വെറുതെ സാത്താന്റെ പ്രലോഭങ്ങള്‍ക്ക് വേണ്ടി കൊണ്ടു നടക്കണം? പ്രത്യേകിച്ചും പള്ളിക്കാര്‍ത്തന്നെ നടത്തുന്ന ആശുപത്രികള്‍ ഉള്ളപ്പോള്‍ സംഗതി എളുപ്പവുമാണു-
ഇക്കാര്യത്തില്‍ മത മേലദ്ധ്യക്ഷന്മാര്‍ വേണ്ടത് ചെയ്താല്‍ ക്രിസ്ത്യാനി എന്നു തോന്നിക്കുന്ന പേരും
വെച്ച് നടക്കുന്ന എന്നെപ്പോലുള്ളവര്‍ക്ക് തലയില്‍ മുണ്ടിടാതെ നടക്കാം.
Leave a Reply