Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

June 28, 2026 12:22 am

Menu

Published on July 19, 2013 at 3:37 pm

വിനീത് ശ്രീനിവാസനും ദുല്‍ഖര്‍ സല്‍മാനു പുറകെ ഫഹദ്‌ ഫാസിലും ഒരു പാട്ട്‌ പാടി…..പക്ഷേ

fahad-fazil-sings-for-the-movie-olipporu-but

ഫഹദ്‌ ഫാസിലും ഒരു പാട്ട്‌ പാടി. പക്ഷേ അത്‌ സിനിമയില്‍ ഉപയോഗിക്കില്ല എന്ന തീരുമാനം താരത്തിന്‌ വലിയ തിരിച്ചടിയായിരിക്കുകയാണ് .വിനീതും മമ്മൂട്ടി പുത്രന്‍ ദുല്‍ഖര്‍ സല്‍മാനുമൊക്കെ അഭിനയത്തിനൊപ്പം പിന്നണി പാടിയും ചലനം സൃഷ്‌ടിച്ചു.എന്നാൽ ഇവർക്കുപിന്നാലെ തൻറെ കഴിവ് തെളീക്കാൻ ഫഹദ്‌ ഫാസിലും ഒരു പാട്ട്‌ പാടി.ഒളിപ്പോര്‌ എന്ന പുതിയ ചിത്രത്തിനായി പ്രശസ്‌ത കവി പാബ്ലൊ നെരൂദയുടെ കവിതയാണ്‌ ഫഹദ്‌ ചൊല്ലിയത്‌. .ഫഹദ്‌ ചൊല്ലിയ കവിത റിക്കോഡ്‌ ചെയ്‌തുവെങ്കിലും അത്‌ സിനിമയില്‍ ഉപയോഗിക്കേണ്ട എന്ന്‌ പിന്നീട്‌ തീരുമാനിക്കുകയായിരുന്നു. ഈ തീരുമാനം താരത്തിന്‌ തിരിച്ചടിയായിരിക്കുകയാണ് . സിനിമയ്‌ക്ക് വേണ്ടി വീണ്ടുമൊരു ഗാനമൊരുക്കുന്ന തിരക്കിലാണ്‌ അണിയറക്കാര്‍. എന്നാല്‍, അത്‌ താനായിരിക്കുമോ പാടുന്നത്‌ എന്ന കാര്യത്തില്‍ യാതൊരു ഉറപ്പുമില്ല എന്നാണ്‌ ഫഹദ്‌ പറയുന്നത് .ബ്ലോഗുകളിലൂടെ ധീരമായ നിലപാടുകള്‍ സ്വീകരിക്കുകയും ആഹ്വാനങ്ങള്‍ നടത്തുകയും ചെയ്യുന്ന ഒരു ചെറുപ്പക്കാരന്റെ കഥയാണ്‌ ഒളിപ്പോരാളി. പി എന്‍ ഗോപീകൃഷ്‌ണന്റെയാണ്‌ തിരക്കഥ. തെന്നിന്ത്യന്‍ നായിക സുഭിക്ഷയാണ്‌ ചിത്രത്തില്‍ ഫഹദിന്റെ നായികയായി എത്തുന്നത്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News