Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ദുബായ്: കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ടതിനു പിന്നാലെ സജീവ ചര്‍ച്ചയായ സിനിമകളിലെ സ്ത്രീവിരുദ്ധത വിഷയത്തില്‍ പ്രതികരണവുമായി സംവിധായകന്‍ സിദ്ധിഖ്.
യഥാര്‍ഥ ജീവിതത്തില്‍ സ്ത്രീകളെ അപമാനിക്കുന്നവരോട് നമുക്ക് വെറുപ്പാണുള്ളത്. എന്നാല്‍ സിനിമയില്‍ അതിന് എങ്ങനെയാണ് കൈയടി കിട്ടുന്നതെന്ന് സിദ്ധിഖ് അദ്ഭുതപ്പെട്ടു. സിനിമയില്‍ എല്ലാ ഭാഷകളിലും പുരുഷാധിപത്യമാണ്. എന്നാല്‍ തന്റെ എല്ലാ സിനിമകളിലും പുരുഷന് കൊടുക്കുന്ന അതേ പ്രാധാന്യം സ്ത്രീകള്‍ക്കും കൊടുക്കാറുണ്ട്. നായകന്റെ കൂടെ ആടാനും പാടാനുമുള്ള ഉപകരണമായി സ്ത്രീ കഥാപാത്രങ്ങളെ താന്‍ സൃഷ്ടിച്ചിട്ടില്ലെന്നും അതില്‍ അഭിമാനിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
ഒരു സ്വകാര്യ എഫ്.എം ചാനലിന്റെ പരിപാടിയിലായിരുന്നു സിദ്ധിഖിന്റെ പ്രതികരണം. ഒരു സിനിമാ നടിയെന്ന് പറഞ്ഞ് മാറ്റിനിര്‍ത്താതെ നമ്മുടെ സ്വന്തം കുടുംബത്തിലെ ഒരംഗത്തിന് സംഭവിച്ച ദുരന്തമായി വേണം കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തെ കാണാനെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
നടനും സംവിധായകനുമായ കൂട്ടുകാരന്‍ ലാലിന്റെ ഇടപെടലുകളാണ് കേവലമൊരു ആക്രമണ വാര്‍ത്തയില്‍ ഒതുങ്ങുമായിരുന്ന ഈ സംഭവത്തിന് മാനുഷിക വശം നല്‍കിയതെന്നും സിദ്ധിഖ് പറയുന്നു. ഈ നിമിഷവും കടന്നുപോകും. മുറിവുകളെ അതിജീവിക്കാന്‍ തന്നെപോലുള്ളവരുടെ സാന്ത്വനവും സ്‌നേഹവും എന്നുമുണ്ടാകുമെന്ന് നടിക്ക് വാക്കു നല്‍കുന്നു സിദ്ധിഖ്. ലൊക്കേഷനില്‍ ഉള്‍പ്പെടെ സുരക്ഷാ സൗകര്യങ്ങള്‍ കര്‍ശനമാക്കേണ്ടതിലേക്കാണ് ഇത്തരം സംഭവങ്ങള്‍ വിരല്‍ ചൂണ്ടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
Leave a Reply