Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

August 25, 2026 11:39 am

Menu

Published on March 4, 2017 at 11:00 am

ധനുഷിന്റെയും അനിരുദ്ധിന്റെയും ആന്‍ഡ്രിയയുടെയും സ്വകാര്യ ചിത്രങ്ങള്‍ പുറത്തുവിട്ട് സുചിത്ര

singer-suchitra-leaks-private-pictures-of-dhanush-trisha-hansika-motwani-and-other-celebrities

കഴിഞ്ഞ കുറേ ദിവസമായി വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുന്ന പേരാണ് റേഡിയോ ജോക്കിയും ഗായികയുമായ സുചിത്രയുടേത്. ധനുഷിനെതിരെ കുറച്ചു ദിവസങ്ങള്‍ക്ക് മുന്‍പ് സുചിത്ര ചെയ്ത ഒരു ട്വീറ്റിലൂടെയായിരുന്നു ഇതിന്റെ തുടക്കം.

ധനുഷിനൊപ്പം വന്ന ഒരാള്‍ തന്നെ ഒരു പാര്‍ട്ടിയില്‍ വച്ച് ഉപദ്രവിച്ചുവെന്നും ധനുഷിന്റെ യഥാര്‍ഥ മുഖം ലോകത്തിന് മുന്‍പ് തുറന്നു കാട്ടുമെന്നും സുചിത്ര വെല്ലുവിളിച്ചിരുന്നു. ഇതിനു പിന്നാലെ ധനുഷടക്കം നാല് സെലബ്രിറ്റികളുടെ സ്വകാര്യ ചിത്രങ്ങള്‍ പുറത്ത് വിട്ട് വിവാദത്തിലായിരിക്കുകയാണിപ്പോള്‍ സുചിത്ര.

singer-suchitra-leaks-private-pictures-of-dhanush-trisha-hansika-motwani-and-other-celebrities

ധനുഷ്, ആന്‍ഡ്രിയ, അനിരുദ്ധ്, ഹന്‍സിക എന്നിവര്‍ക്കെതിരെയാണ് സുചിത്രയുടെ ട്വീറ്റ്. ഇവരുടെ സ്വകാര്യ പാര്‍ട്ടി ചിത്രങ്ങളാണ് സുചിത്ര പുറത്തു വിട്ടത്. തന്റെ അക്കൗണ്ട് ആരോ ഹാക്ക് ചെയ്താണെന്ന വിശദീകരണത്തിനു പിന്നാലെയാണ് ചിത്രങ്ങള്‍ പുറത്തുവന്നത്.

ധനുഷിന്റെ തൃഷയ്‌ക്കൊപ്പമുള്ള സ്വകാര്യ ചിത്രങ്ങളും ആന്‍ഡ്രിയയും അനിരുദ്ധും തമ്മിലുള്ള ചിത്രങ്ങളും ഹാന്‍സികയുടെ സ്വകാര്യ ചിത്രങ്ങളും ട്വീറ്റിലുണ്ട്. ട്വീറ്റ് ചെയ്ത് മണിക്കൂറുകള്‍ കഴിഞ്ഞപ്പോള്‍ ഇവരുടെ ട്വിറ്റര്‍ അക്കൗണ്ട് അപ്രത്യക്ഷമായി. പിന്നീട് അക്കൗണ്ട് തിരികെയെത്തിയെങ്കിലും ഈ ചിത്രങ്ങള്‍ ഉണ്ടായിരുന്നില്ല.

ഒരു പാര്‍ട്ടികിടെ ധനുഷിനൊപ്പം വന്നവരില്‍ ചിലര്‍ തന്റെ കൈപിടിച്ച് തിരിച്ച് ഉപദ്രവിച്ചുവെന്ന് ആരോപിച്ച് ചിത്രമടക്കമായിരുന്നു ആദ്യ ട്വീറ്റ്. ഇതിനു പിന്നാലെ ധനുഷിനെ വെല്ലുവിളിക്കുന്ന തരത്തില്‍ നിരവധി ട്വീറ്റുകളും അവര്‍ ചെയ്തു. ധനുഷോ അനിരുദ്ധോ ഇക്കാര്യത്തില്‍ ഒരു പ്രതികരണവും നടത്തിയിട്ടില്ല.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News