Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ബെയ്ജിങ്: ഹോംവര്‍ക്ക് ചെയ്യാന്‍ മടിച്ചതിന് പിതാവ് മകന് നല്കിയ ശിക്ഷ കുരിശില്‍ തറയ്ക്കല്‍. തെക്കു പടിഞ്ഞാറന്‍ ചൈനയിലെ യോങ്ചാന് ജില്ലയിലാണ് ഹോംവര്‍ക്ക് ചെയ്യാതിരുന്നതിന് പത്തു വയസുകാരനെ പിതാവ് കുരിശിലേറ്റി മണിക്കൂറുകളോളം തെരുവില്‍ നിര്‍ത്തിയത്.
മകന് സ്ഥിരമായി ഹോംവര്‍ക്ക് ചെയ്യാതെയാണ് സ്കൂളില്‍ വരുന്നതെന്ന് അധ്യാപകര്‍ പറഞ്ഞതിനെ തുടര്‍ന്നാണ് നാട്ടുകാരുടെ മുന്നില്‍ മകന് കടുത്ത ശിക്ഷ നല്കാന് അച്ഛന് തീരുമാനിച്ചത്.
പ്ലാസ്റ്റിക്ക് ബാസ്ക്കറ്റിനു മുകളില്‍ മുട്ടു കുത്തി നിര്‍ത്തി കൈ ഇരുവശത്തേക്കും വിരിച്ചു മരക്കഷണങ്ങള്‍ കൊണ്ടുണ്ടാക്കിയ കുരിശിനോടു ചേര്‍ത്ത് കുട്ടിയെ കെട്ടുകയായിരുന്നു. മണിക്കൂറുകളോളം കുട്ടിയെ ഇങ്ങനെ നിര്‍ത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍.
നാട്ടുകാര്‍ക്ക് മുന്നില്‍ മാനഹാനിയുണ്ടായാല്‍ മകന് തെറ്റാവാര്ത്തിക്കില്ലെന്ന ചിന്തയാണ് കുട്ടിയെ ഇത്തരത്തില്‍ ശിക്ഷിക്കാന്‍ അച്ഛനെ പ്രേരിപ്പിച്ചത്. കുട്ടിയുടെ അവസ്ഥ കണ്ട അയല്‍വാസി കുട്ടിയുടെ ചിത്രം സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്തതോടെയാണ് സംഭവം കൂടുതല്‍പേര്‍ അറിയുന്നത്.
തന്റെ രണ്ടു മക്കളോടും ഇയാള്‍ വളരെ കാര്‍ക്കശ്യ നിലപാടാണു സ്വീകരിക്കുന്നതെന്ന് അയല്‍ക്കാര്‍ പറയുന്നു. മകനെ കുരിശില്‍ തറച്ച തരത്തിലുള്ള ചിത്രം കൂടുതല്‍ ആളുകളില്‍ എത്തിയതോടെ താന്‍ ഇതു ഗൗരവപൂര്‍വം ചെയ്തതല്ലെന്നും ഒരു തമാശ മാത്രമാണ് ഉദ്ദേശിച്ചതെന്നും വ്യക്തമാക്കി പിതാവ് രംഗത്തെത്തിയിട്ടുണ്ട്.
Leave a Reply