Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

August 26, 2026 10:45 pm

Menu

Published on March 12, 2017 at 9:24 am

മൂന്ന് സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റകക്ഷി; രണ്ടിടങ്ങളില്‍ തൂക്ക് മന്ത്രിസഭയ്ക്ക് സാധ്യത

assebly-election-results-2017-congress-bjp

ന്യൂദല്‍ഹി: രാജ്യത്തെ അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നപ്പോള്‍ മൂന്നിടങ്ങളില്‍ കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റകക്ഷിയായി. രണ്ടിടങ്ങളില്‍ ബി.ജെ.പിയ്ക്കാണ് മുന്‍തൂക്കം.

ഗോവ, പഞ്ചാബ്, മണിപ്പൂര്‍ എന്നിവിടങ്ങളിലാണ് കോണ്‍ഗ്രസ് വലിയ ഒറ്റകക്ഷിയായത്. എന്നാല്‍ മണിപ്പൂരിലും ഗോവയിലും തൂക്ക് മന്ത്രിസഭയ്ക്കുള്ള സാധ്യതയാണ് വന്നിരിക്കുന്നത്. ഗോവയിലെ ആകെ സീറ്റായ നാല്‍പതില്‍ 18 സീറ്റ് നേടിയാണ് കോണ്‍ഗ്രസ് ഇവിടെ വലിയ ഒറ്റകക്ഷിയായത്. ബി.ജെ.പി ഇവിടെ 14 സീറ്റാണ് നേടിയത്.

403 മണ്ഡലങ്ങളുള്ള ഉത്തര്‍പ്രദേശില്‍ 324 സീറ്റുകളുമായ് ബി.ജെപി അധികാരമുറപ്പിച്ചപ്പോള്‍ സമാജ്വാദി- കോണ്‍ഗ്രസിന് 55 സീറ്റുകള്‍ മാത്രമാണ് ലഭിച്ചത്. മായവതിയുടെ ബി.എസ്.പിക്കും സംസ്ഥാനത്ത് പ്രതീക്ഷിച്ച വിജയം നേടാന്‍ കഴിഞ്ഞില്ല. 19 സീറ്റുകള്‍ മാത്രമാണ് ബി.എസ്.പിയ്ക്ക ലഭിച്ചത്.

ബി.ജെ.പി അധികാരത്തിലുണ്ടായിരുന്ന പഞ്ചാബില്‍ ഉജ്ജ്വല വിജയമാണ് കോണ്‍ഗ്രസ് കൈവരിച്ചത്. 117 സീറ്റില്‍ 77 സീറ്റുകളാണ് സംസ്ഥാനത്ത് കോണ്‍ഗ്രസ് നേടിയത് ഭരണത്തിലുണ്ടായിരുന്ന ബി.ജെ.പി-അകാലിദള്‍ സഖ്യം ആം ആദ്മിയ്ക്കും പുറകില്‍ മൂന്നാം സ്ഥാനത്താണ് സംസ്ഥാനത്ത് എത്തിയത്. ആം ആദ്മി 20 സീറ്റുകള്‍ നേടിയപ്പോള്‍ 18 സീറ്റുകളാണ് ബി.ജെ.പി സഖ്യം സ്വന്തമാക്കിയത്.

തൂക്കു സഭയ്ക്ക് സാധ്യതയുള്ള മണിപ്പൂരിലും ഗോവയിലും ഏറ്റവും വലിയ ഒറ്റ കക്ഷിയായത് കോണ്‍ഗ്രസ് തന്നെയാണ്. ഗോവയില്‍ 17 സീറ്റുകളുമായി കോണ്‍ഗ്രസ് ഒന്നാം സ്ഥാനത്തെത്തിയപ്പോള്‍ രണ്ടാമതെത്തിയ ബി.ജെ.പിയ്ക്ക് 13 സീറ്റുകളാണ് ലഭിച്ചത്.

മണിപ്പൂരില്‍ കോണ്‍ഗ്രസ് 28 സീറ്റുകള്‍ നേടിയപ്പോള്‍ ബി.ജെ.പി 21 സീറ്റുകളുമായാണ് രണ്ടാം സ്ഥാനത്തെത്തിയത്. ഇവിടെ നാല് സീറ്റുകള്‍ സ്വന്തമാക്കിയ എന്‍.പി.എഫിന്റെയും മറ്റു കക്ഷികളുടേയും പിന്തുണയോടെ മാത്രമേ അധികാരത്തില്‍ ആരെത്തുമെന്ന് വ്യക്തമാവുകയുള്ളു.

കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രിയായ ഒകറാം ഇബോബി സിങ് തൗബാലിനെതിരെ മത്സരിച്ച മണിപ്പൂരിന്റെ ഉരുക്കുവനിത ഇറോം ഷര്‍മിള നൂറില്‍ താഴെ വോട്ടുകളുമായി നോട്ടയ്ക്കു പിന്നില്‍ നാലാമതായി ഒതുങ്ങിയതു ദയനീയകാഴ്ചയായി.

രാഷ്ട്രീയം ഉപേക്ഷിക്കുകയാണെന്ന് ഇറോം ഷര്‍മിള പിന്നീടു പ്രഖ്യാപിച്ചു. ബി.ജെ.പി സഖ്യകക്ഷിയായ നാഗാ പീപ്പിള്‍ ഫ്രണ്ട് നാലു സീറ്റ് നേടി. ലോക്ജനശക്തി പാര്‍ട്ടി ഒരു സീറ്റും നാഷനല്‍ പീപ്പിള്‍സ് പാര്‍ട്ടി നാലും സ്വതന്ത്രന്‍ ഒരു സീറ്റും സ്വന്തമാക്കി. കഴിഞ്ഞ തവണ ഏഴു സീറ്റുകള്‍ നേടിയ തൃണമൂല്‍ കോണ്‍ഗ്രസ് ഒരു സീറ്റിലേക്ക് ഒതുങ്ങി.

ഉത്തരാഖണ്ഡില്‍ അധികാരം ഉറപ്പിച്ച ബി.ജെ.പി 57 സീറ്റുകളാണ് സ്വന്തമാക്കിയത്. ഇവിടെ കോണ്‍ഗ്രസിന് 11 സീറ്റുകള്‍ മാത്രമേ ലഭിച്ചുള്ളു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News