Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 1, 2024 2:08 am

Menu

Published on March 13, 2017 at 11:56 am

നടന്‍ ജയസൂര്യയുടെ മകന്റെ ഷോര്‍ട്ട് ഫിലിം കോപ്പിയടിയെന്ന് ആരോപണം

good-day-malayalam-short-film-piracy

കൊച്ചി: കഴിഞ്ഞ ദിവസമാണ് നടന്‍ ജയസൂര്യയുടെ മകന്‍ അദ്വൈത് സംവിധാനം ചെയ്ത ഗുഡ് ഡേ എന്ന ഷോര്‍ട്ട് ഫിലിം പുറത്തുവന്നത്. ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നതും എഡിറ്റിങ് നിര്‍വഹിച്ചിരിക്കുന്നതും അദ്വൈത് തന്നെയായിരുന്നു.

എന്നാല്‍ ഈ ഷോര്‍ട്ട് ഫിലിം ദുബായ് അന്തരാഷ്ട്ര ഫിലിം ഫെസ്റ്റിവലില്‍ അവാര്‍ഡ് കരസ്ഥമാക്കിയ 72കെജി എന്ന ചിത്രത്തിന്റെ തനി പകര്‍പ്പാണെന്നാണ് പുറത്തുവരുന്ന ആരോപണം. ഗുഡ് ഡേ റിലീസ് ചെയ്ത ഉടന്‍തന്നെ സോഷ്യല്‍ മീഡിയയിലും മറ്റും ഇതിന് 72കെജി എന്ന ഹ്രസ്വ ചിത്രവുമായി സാദൃശ്യമുണ്ട് എന്ന് വ്യാപകമായി ആരോപണം ഉയര്‍ന്നിരിക്കുകയാണ്.

മികച്ച സൗകര്യത്തില്‍ ജീവിക്കുന്ന ഒരാള്‍ ഭിക്ഷയാചിക്കുന്ന ഒരാള്‍ക്ക് ജീവിതമാര്‍ഗം കണ്ടെത്താന്‍ സഹായിക്കുന്നതാണ് ഇരു ചിത്രങ്ങളുടെയും പ്രമേയം.

ദുല്‍ഖര്‍ സല്‍മാനാണ് ഗുഡ് ഡേ ഔദ്യോഗികമായി പുറത്തിറക്കിയത്. തമര്‍ എഴുതി സംവിധാനം ചെയ്ത 72 കെജി എന്ന ഷോര്‍ട്ട് ഫിലിമിന് ദുബായ് അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ രണ്ടാം സ്ഥാനം ലഭിച്ചിരുന്നു. പൂര്‍ണമായി  ഗ്യാലക്സി നോട്ട് ഫൈവില്‍ ചിത്രീകരിച്ച സിനിമ ലക്ഷകണക്കിനാളുകളാണ് യൂട്യുബില്‍ കണ്ടിട്ടുള്ളത്. ഇരു ഷോര്‍ട്ട്ഫിലിമുകളിലേയും സാമ്യത ചൂണ്ടിക്കാട്ടി തമറും ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

എന്നാല്‍ പ്രമേയത്തില്‍ സാമ്യമുണ്ടെങ്കിലും പത്ത് വയസുകാരന്‍ സംവിധാനം ചെയതതില്‍ മികവുണ്ടെന്ന് വാദിക്കുന്നവരും കൂട്ടത്തില്‍ ഉണ്ട്.

Loading...

Leave a Reply

Your email address will not be published.

More News