Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 14, 2025 1:45 pm

Menu

Published on March 14, 2017 at 10:23 am

മിഷേലിന്റെ മരണം; ആത്മഹത്യാ പ്രേരണയ്ക്ക് ബന്ധു അറസ്റ്റില്‍, അന്വേഷണം എഡിജിപിക്ക്

mishel-shaji-police-stand-suicide-action-against-youth

കൊച്ചി:  കായലില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സിഎ വിദ്യാര്‍ഥി മിഷേല്‍ ഷാജിയുടെ മരണത്തില്‍ പൊലീസ് പിടിയിലായ യുവാവിന്റെ അറസ്റ്റ് രേഖപ്പെടുത്തി. ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തിയാണ് മിഷേലിന്റെ അകന്ന ബന്ധുവായ ഛത്തീസ്ഗഢില്‍ ജോലി ചെയ്യുന്ന പിറവം സ്വദേശി ക്രോണിന്‍ അലക്‌സാണ്ടര്‍ ബേബിയെ (27) പൊലീസ് അറസ്റ്റ് ചെയ്തത്.

മിഷേലുമായി ഇയാള്‍ക്കു രണ്ടുവര്‍ഷമായി അടുപ്പമുണ്ടായിരുന്നെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. അതേസമയം, മിഷേലിന്റെ മരണത്തെക്കുറിച്ച് എ.ഡി.ജി.പി നിതിന്‍ അഗര്‍വാള്‍ അന്വേഷിക്കും. ക്രൈംബ്രാഞ്ചിന്റെ പ്രത്യേക സംഘത്തെ നിയമിച്ച് ഡി.ജി.പി ഉത്തരവിറക്കി.

ക്രോണിനെ ചോദ്യം ചെയ്തതില്‍നിന്നാണ് മിഷേല്‍ ആത്മഹത്യ ചെയ്യുകയായിരുന്നെന്ന നിഗമനത്തില്‍ പൊലീസ് എത്തിയത്. രണ്ടുവര്‍ഷമായി മിഷേലുമായി അടുപ്പമുണ്ടായിരുന്നതായി യുവാവ് പൊലീസിന് മൊഴി നല്‍കിയിരുന്നു. ഈ അടുപ്പത്തില്‍നിന്നുണ്ടായ സമ്മര്‍ദ്ദമാകാം ആത്മഹത്യയ്ക്കു പിന്നിലെന്നാണ് പൊലീസ് നിഗമനം.

ആത്മഹത്യയ്ക്കു കാരണം അടുപ്പത്തിലെ ചില പ്രശ്‌നങ്ങളാണെന്നും യുവാവ് മൊഴി നല്‍കിയതായി പൊലീസ് പറയുന്നു. താന്‍ ചില തീരുമാനങ്ങള്‍ എടുത്തെന്ന് മരണദിവസം മിഷേല്‍ പറഞ്ഞെന്നാണ് ഇയാളുടെ മൊഴി. എന്താണെന്ന് തിങ്കളാഴ്ച അറിയാമെന്നും പറഞ്ഞിരുന്നതായി ക്രോണിന്‍ അവകാശപ്പെടുന്നുണ്ട്. ഇക്കാര്യം പൊലീസ് അന്വേഷിക്കുന്നുണ്ട്.

പെണ്‍കുട്ടിയെ കാണാതാകുന്നതിന്റെ തലേദിവസം 57 എസ്.എം.എസുകളാണ് ക്രോണിന്‍ മിഷേലിന്റെ ഫോണിലേക്ക് അയച്ചിരിക്കുന്നതെന്ന് പൊലീസ് പറയുന്നു. നാലു തവണ വിളിക്കുകയും ചെയ്തു. അഞ്ചാം തീയതി 32 എസ്.എം.എസ് അയച്ചു. ആറു തവണ വിളിച്ചെന്നും ക്രോണിന്‍ പറഞ്ഞു.

ഒരിക്കല്‍ ഇയാള്‍ മിഷേലിനെ മര്‍ദ്ദിച്ചതായി പെണ്‍കുട്ടിയുടെ കൂട്ടുകാരിയും മൊഴി നല്‍കിയിട്ടുണ്ട്. അടുപ്പത്തിന്റെ പേരില്‍ യുവാവ് സമ്മര്‍ദ്ദം ചെലുത്തിയിരുന്നതായാണ് ചോദ്യം ചെയ്യലില്‍ വ്യക്തമായതെന്നു പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു.

കഴിഞ്ഞ തിങ്കളാഴ്ചയാണ് പിറവം പെരിയപ്പുറം എണ്ണയ്ക്കാപ്പിള്ളില്‍ ഷാജിയുടെ മകള്‍ മിഷേല്‍ ഷാജി(18)യെ എറണാകുളം വാര്‍ഫില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഞായറാഴ്ച വൈകീട്ട് മിഷേലിനെ ഗോശ്രീ പാലത്തിനു സമീപം കണ്ടതായി ദൃക്സാക്ഷികള്‍ മൊഴി നല്‍കിയതും ആത്മഹത്യയെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കാന്‍ കാരണായി പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News