Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ദുബായ്: ജീവനുള്ള പൂച്ചയെ തങ്ങളുടെ വളര്‍ത്തുപട്ടികള്‍ക്ക് തിന്നാന്‍ നല്‍കിയ സംഭവത്തില്‍ പിടിയിലായവര്‍ക്ക് ശിക്ഷ വിധിച്ചു.
സംഭവത്തില്‍ പിടിയിലായ മൂന്ന് പേര്‍ മൂന്നു മാസം ദുബായിലെ മൃഗശാല വൃത്തിയാക്കണമെന്ന് യു.എ.ഇ പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ഉത്തരവിട്ടു.

പ്രതികള്‍ മൂന്നു മാസവും ദിവസേന നാലു മണിക്കൂറോളം മൃഗശാല വൃത്തിയാക്കണമെന്നാണ് ഉത്തരവ്. മൃഗങ്ങളോട് കരുണയോടെ പെരുമാറണമെന്നു പഠിപ്പിക്കുന്ന ഇസ്ലാമിക വചനങ്ങള്‍ക്കെതിരായി പൈശാചികമായ പ്രവൃത്തിയില്‍ ഏര്‍പ്പെട്ടതിനുള്ള ശിക്ഷയാണിതെന്നാണ് ദുബായ് മീഡിയാ ഓഫീസ് പ്രതികരിച്ചത്.
ഫാമിലെ കോഴിയെ പിടിക്കാന്‍ ശ്രമിച്ച പൂച്ചയെ കൂട്ടിലാക്കി രണ്ടു റോട്ട്വീലര്‍ പട്ടികള്‍ക്കിട്ടുകൊടുത്ത ഫാം ഉടമയും ദൃശ്യങ്ങള്‍ വിഡിയോയില്‍ പകര്‍ത്തിയ ഏഷ്യക്കാരായ രണ്ടു സഹായികളും കഴിഞ്ഞ ദിവസമാണ് ദുബായ് പൊലീസിന്റെ പിടിയിലായത്.
കഴിഞ്ഞ ബുധനാഴ്ചയാണ് എമിറാത്തി പൗരനടക്കം മൂന്ന് പേര്‍ പൂച്ചയെ ജീവനോടെ തങ്ങളുടെ രണ്ട് പട്ടികള്‍ക്കിട്ടുകൊടുത്തത്. ഇതിന്റെ വീഡിയോ ഒരു എമിറാത്തി പൗരന്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചതോടെയാണ് സംഭവം വിവാദമാകുന്നത്.
വീഡിയോ വൈറലായതോടെ നിരവധി പേര്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ഇത്തരം നീച പ്രവൃത്തി ചെയ്തയാളെ വീഡിയോയില്‍നിന്നു തിരിച്ചറിഞ്ഞ ശേഷമാണ് അറസ്റ്റ് ചെയ്തതെന്നു ദുബായ് പൊലീസ് ചീഫിന്റെ അസിസ്റ്റന്റ് മേജര്‍ ജനറല്‍ ഖലീല്‍ ഇബ്രാഹിം അല്‍ മന്‍സൂരി പറഞ്ഞു. സൈബര്‍ വിഭാഗത്തിന്റെ സഹായത്തോടെയായിരുന്നു നടപടി.
ഒരു കൂട്ടില്‍ കൊണ്ടുവന്ന ജീവനുള്ള പൂച്ചയെ റോട്ട്വീലര്‍ ഇനത്തില്‍പെട്ട രണ്ടു പട്ടികള്‍ക്കു മുന്നിലേക്കു തുറന്നിട്ടുകൊടുക്കുന്ന ഞെട്ടിപ്പിക്കുന്ന രംഗങ്ങളാണു വിഡിയോയിലുള്ളത്. പട്ടികള്‍ ചേര്‍ന്നു പൂച്ചയെ കടിച്ചുപറിക്കുന്നതും കാണാം. ഫാമിലെ പ്രാവുകളെയും കോഴികളെയും ആക്രമിക്കാന്‍ ശ്രമിച്ചതിന്റെ ശിക്ഷയായാണ് പൂച്ചയെ പട്ടിക്കു കൊടുക്കുന്നതെന്ന് ഇയാള്‍ പറയുന്നതും വിഡിയോയിലുണ്ട്.
Leave a Reply