Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ബാഹുബലിയുടെ രണ്ടാം ഭാഗം ബാഹുബലി ദ കണ്‍ക്ലൂഷന്റെ ട്രെയിലര്‍ യുട്യൂബില്‍ റെക്കോര്‍ഡുകള്‍ തകര്‍ത്ത് മുന്നേറുകയാണ്. 2.7 കോടി പേരാണ് ഇതിനോടകം ട്രെയിലര്‍ കണ്ടത്. അതിനിടെ ബാഹുബലി മടുത്തെന്ന് പറഞ്ഞ പ്രഭാസിന്റെ വാക്കുകള്‍ ഏറെ ശ്രദ്ധ നേടുകയാണ്.
സിനിമാ പ്രേമികള്‍ ആവേശത്തോടെ കാത്തിരിക്കുന്ന രാജമൗലിയുടെ ബാഹുബലി-2 തീയേറ്ററുകളിലെത്താന്‍ ഒരു മാസം മാത്രം ശേഷിക്കെയാണ് പ്രഭാസിന്റെ വാക്കുകള്‍. രു കഥാപാത്രത്തിനുവേണ്ടി 4 വര്‍ഷം ചെലവഴിക്കുക എന്നത് തന്റെ കരിയറില്‍ ആദ്യമാണ്. പുതിയതെന്തെങ്കിലും ചെയ്യാന്‍ ഇപ്പോള്‍ മനസ് കൊതിക്കുകയാണെന്നും പ്രഭാസ് പറഞ്ഞു.
ഇടവേളകളില്ലാതെയായിരുന്നു ഈ കാലയളവില്‍ ചിത്രീകരണം. അതിനാലാവാം ആലസ്യം തോന്നുന്നത്. അതേസമയം ജീവിതത്തില്‍ ഒരിക്കല്‍മാത്രം ലഭിക്കുന്ന അവസരമാണിതെന്നും എനിക്കറിയാം. എന്നാല്‍ ഇനിയൊരിക്കല്‍ക്കൂടി ബാഹുബലിയെ അവതരിപ്പിക്കാന്‍ എനിക്കാവുമോ എന്ന് അറിയില്ലെന്നും പ്രഭാസ് കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ ഒരു മാസമായി ചിത്രീകരണസംഘത്തിലെ പലരെയും മടുപ്പ് ബാധിച്ചിരുന്നെന്നും പ്രഭാസ് പറഞ്ഞു. ബാഹുബലിയിലേക്ക് കടന്നതിന് ശേഷം മറ്റൊരു ചിത്രത്തെക്കുറിച്ച് ആലോചിച്ചിട്ടുകൂടിയില്ല. ഒരുപാടുപേരുടെ ഒരുപാടുനാളത്തെ പ്രയത്നമുണ്ട് ബാഹുബലിക്ക് പിന്നിലെന്നും അദ്ദേഹം ഓര്‍മ്മിപ്പിക്കുന്നു.
നേരത്തെ 2015ല്‍ ഹോളിവുഡിലെ വിഖ്യാത സീക്രട്ട് ഏജന്റ് ജെയിംസ് ബോണ്ടിന്റെ കുപ്പായം ഇനി അണിയാനില്ലെന്ന് നിലവിലെ ബോണ്ട് ഡാനിയല്‍ ക്രെയ്ഗും പറഞ്ഞിരുന്നു. ഇനിയൊരു ബോണ്ട് കഥാപാത്രത്തെ അവതരിപ്പിക്കുന്നതിലും ഭേദം മുന്നിലിരിക്കുന്ന ഗ്ലാസ് അടിച്ചുപൊട്ടിക്കുന്നതാണെന്ന ക്രെയ്ഗിന്റെ പ്രസ്താവന വലിയ വാര്‍ത്താപ്രാധാന്യം നേടിയിരുന്നു. സമാന രീതിയിലാണ് പ്രഭാസിന്റെ പ്രതികരണവും.
Leave a Reply