Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കൊച്ചി: കായലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സിഎ വിദ്യാര്‍ഥിനി മിഷേല്‍ ഷാജിയെ സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് കസ്റ്റഡിയിലുള്ള ക്രോണിന്‍ അലക്‌സാണ്ടര്‍ ഉപദ്രവിച്ചിട്ടുണ്ടെന്ന് ഉറ്റസുഹൃത്തിന്റെ മൊഴി.
കേരളത്തിനു പുറത്തു പഠിക്കുന്ന ഈ സുഹൃത്തിന്റെ മൊഴി പൊലീസ് ഫോണിലൂടെ രേഖപ്പെടുത്തിയിരുന്നു. മിഷേല്‍ ആത്മഹത്യ ചെയ്യുമെന്നു കരുതുന്നില്ലെന്നും സുഹൃത്ത് പറഞ്ഞു. ഇതിലുമേറെ സമ്മര്‍ദ്ദങ്ങള്‍ മിഷേലിന് ഉണ്ടായിട്ടുണ്ട്. കാണാതായ ദിവസവും വിളിച്ചിരുന്നുവെന്നും സന്തോഷത്തോടെയാണു സംസാരിച്ചതെന്നും ഈ സുഹൃത്ത് വ്യക്തമാക്കി. 2
എല്ലാം തുറന്നു സംസാരിക്കുന്ന മിഷേല്‍, സംഭവ ദിവസം ക്രോണിനുമായി വഴക്കുണ്ടായെന്നു പറഞ്ഞിട്ടില്ല. ക്രോണിന്‍ മിഷേലിനെ ഉപദ്രവിച്ചിട്ടുണ്ടെന്നും ഈ പെണ്‍കുട്ടി പറയുന്നുണ്ട്. മിഷേലിനെ ക്രോണിന്‍ ഇതിലും വലിയ മാനസിക സമ്മര്‍ദ്ദത്തിലാക്കിയിട്ടുണ്ട്.
ആത്മഹത്യ ചെയ്യണമെങ്കില്‍ അന്ന് ആകാമായിരുന്നുവെന്നും സുഹൃത്തു പറയുന്നു. അതേസമയം, മിഷേലിന്റെ ഫോണ്‍ വിളികളെ അടിസ്ഥാനമാക്കിയാണ് പൊലീസ് ഈ സുഹൃത്തിന്റെ മൊഴിയെടുത്തത്. മിഷേല്‍ ആത്മഹത്യ ചെയ്യില്ലെന്നാണ് ഈ സുഹൃത്ത് ആവര്‍ത്തിച്ചുപറയുന്നത്.
കാരണം ഇതിനു മുന്‍പും ഇവര്‍ തമ്മിള്‍ ഒരുപാട് പ്രശ്‌നം ഉണ്ടായിട്ടുണ്ട്. ഇതുപോലെ ഞങ്ങളു പഠിച്ച സമയത്തു ഒരു ദിവസം കാണാന്‍ വന്നിട്ടുണ്ടായിരുന്നു. അവര്‍ തമ്മില്‍ എന്തോ വഴക്കിട്ടശേഷമാണ് അവന്‍ കാണാന്‍ വന്നത്. ഇവള്‍ ഫോണില്‍ വിളിച്ചിട്ട് എടുത്തില്ല. ആ ദേഷ്യത്തിലാണ് ഇവളെ കാണാന്‍ വന്നത്.
ആ സമയത്ത് ഇവരുതമ്മില്‍ സംസാരിക്കുമ്പോള്‍ മിഷേളിനെ അടിച്ചിട്ടുണ്ടെന്നും പെണ്‍കുട്ടി വെളിപ്പെടുത്തി. അത്രയും വലിയ പ്രശ്‌നത്തിനിടയ്ക്ക് അവള്‍ക്ക് ഒന്നും ചെയ്യാതെ പിടിച്ചു നില്‍ക്കാമെങ്കില്‍ പിന്നെ ഇപ്പോഴെങ്ങിനെയാണ് ഫ്രശ്‌നം വരുന്നതെന്നും സുഹൃത്ത് ചോദിക്കുന്നു.
Leave a Reply