Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

August 25, 2026 11:42 pm

Menu

Published on March 20, 2017 at 2:52 pm

ബോക്‌സ് ഓഫീസില്‍ 500 കോടി കടന്ന് ദംഗല്‍; ആമിറിന് ലഭിച്ചതോ?

report-aamir-earned-whopping-rs-175-crore-dangal

ഇന്ത്യന്‍ ബോക്‌സ്ഓഫീസില്‍ നിന്ന് മാത്രം 500 കോടി കളക്ഷന്‍ നേടിയ ബോളിവുഡ് ചിത്രമായി ആമിര്‍ഖാന്‍ നായകനായെത്തിയ ദംഗല്‍. ചിത്രം സൃഷ്ടിച്ച തരംഗം ഇതുവരെ കെട്ടടങ്ങിയിട്ടില്ല.

ഹരിയാനയിലെ ഗുസ്തിതാരമായ മഹാവീര്‍ സിങ് ഫോഗട്ടിന്റെയും മക്കളുടെയും വിജയ കഥ പുനരാവിഷ്‌കരിച്ച ദംഗല്‍ ഇന്ത്യന്‍ സിനിമകളില്‍ ഏറ്റവും കൂടുതല്‍ വരുമാനം നേടിയ ചിത്രങ്ങളുടെ പട്ടികയില്‍ രണ്ടാം സ്ഥാനത്ത് ഇടം നേടുകയും ചെയ്തിരുന്നു. ആമിറിന്റെ തന്നെ പികെയാണ് ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നത്.

എന്നാല്‍ വന്‍ സാമ്പത്തിക നേട്ടമുണ്ടാക്കിയ ചിത്രത്തിലെ നായകനായ ആമിര്‍ ഖാന്റെ പ്രതിഫലം എത്രയാണെന്ന് അറിഞ്ഞാല്‍ സത്യത്തില്‍ ഞെട്ടും. സിനിമയിലെ നായകനും നിര്‍മ്മാതാവും കൂടിയായ അമിര്‍ നേടിയത് 175 കോടി രൂപയാണെന്നാണ് റിപ്പോര്‍ട്ട്.

ആമിര്‍ ഖാന്‍ പ്രൊഡക്ഷന്‍സും ഡിസ്നി പിക്ചേഴ്സും യുടിവിയും ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചത്. ആയതിനാല്‍ ചിത്രത്തില്‍ അഭിനയിച്ചതിന് ലഭിച്ച പ്രതിഫലത്തിന് പുറമെ ലാഭത്തിന്റെ ഒരു വലിയ വിഹിതവും ആമിറിന് ലഭിച്ചു. സാറ്റലൈറ്റ് റൈറ്റിലൂടെ ലഭിക്കുന്ന തുകയുടെ ഒരു വലിയ പങ്കും ആമിറിന് ഭാവിയില്‍ ലഭിക്കും.

ഡിഎന്‍എയും റിപ്പോര്‍ട്ട് പ്രകാരം, 35 കോടി പ്രതിഫലത്തിനു പുറമേ ലാഭത്തിന്റെ 33 ശതമാനവും റോയല്‍റ്റി വിഹിതത്തിന്റെ 33 ശതമാനവും കൂടിയാണ് ഈ 175 കോടി രൂപ. സാറ്റലൈറ്റ് റൈറ്റിലൂടെ ലഭിക്കുന്ന തുകയുടെ ഒരു വലിയ പങ്കും ആമിറിന് ഭാവിയില്‍ ലഭിക്കും. ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന ഇന്ത്യന്‍ സിനിമാ താരങ്ങളുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്താണ് ആമിറിപ്പോള്‍.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News