Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

August 25, 2026 4:44 pm

Menu

Published on March 21, 2017 at 1:05 pm

ചൈനയിലും പിരമിഡോ? ദുരൂഹതകളുമായി ചൈനീസ് ശവകുടീരങ്ങള്‍

archaeologists-discover-mini-pyramid-china

പിരമിഡ് എന്ന് കേള്‍ക്കുമ്പോള്‍ മിക്കവാറും പേര്‍ക്ക് ആദ്യം മനസിലേക്ക് വരുന്നത് ഈജിപ്ത് എന്ന പേരായിരിക്കും. എന്നാലിതാ ഇത്തവണ ചൈനയിലും പിരമിഡ് കണ്ടെത്തിയിരിക്കുന്നു.

ചൈനയിലെ ഹെനാന്‍ പ്രവിശ്യയിലെ ഒരു കെട്ടിട നിര്‍മാണ സ്ഥലത്തു നിന്നുമാണ് ചെറിയ പിരമിഡ് കണ്ടെത്തിയിരിക്കുന്നത്. പുരാവസ്തുഗവേഷകര്‍  പുറത്തെടുത്ത് കാണിച്ച പിരമിഡ് രൂപത്തിലുള്ള ശവകുടീരത്തിന്റെ രൂപം ഏവരെയും അമ്പരപ്പിച്ചു.

ഈ ചൈനീസ് പിരമിഡിന്റെ പഴക്കം സംബന്ധിച്ചോ ആരാണ് നിര്‍മിച്ചത് എന്നത് സംബന്ധിച്ചോ വ്യക്തമായ ധാരണകളൊന്നും ലഭ്യമായിട്ടില്ല. അതേസമയം, ചൈനീസ് മാധ്യമങ്ങള്‍ ഇതിനെ പിരമിഡ് ഓഫ് സെങ്സു എന്നാണ് വിശേഷിപ്പിക്കുന്നത്. കണ്ടെത്തിയ രണ്ട് ശവകുടീരങ്ങളില്‍ ഒന്നിനാണ് പിരമിഡിന്റെ രൂപമുള്ളത്. രണ്ടാമത്തേതിന് പകുതി സിലിണ്ടറിന്റെ രൂപമാണ്.

archaeologists-discover-mini-pyramid-china1

ഈജിപ്തിലെ പിരമിഡുകള്‍ വെച്ച് നോക്കുമ്പോള്‍ വലിപ്പം കൊണ്ട് കുഞ്ഞനാണ് ചൈനയിലേത്. പ്രധാന ഹൈവേയില്‍ നിന്നും ഒരു കിലോമീറ്ററോളം ഉള്ളിലേക്ക് നീങ്ങിയ പ്രദേശത്ത് നിര്‍മ്മാണപ്രവര്‍ത്തനത്തിനായി കുഴിയെടുക്കുമ്പോഴാണ് പിരമിഡ് കണ്ടെത്തിയത്.

98 അടി നീളവും 26 അടി വീതിയുമാണ് ശവകുടീരങ്ങള്‍ അടങ്ങിയ ഭാഗത്തിനുള്ളത്. കിഴക്ക് പടിഞ്ഞാറായി നിര്‍മ്മിച്ചിരിക്കുന്ന ശവകുടീരത്തിന്റെ പ്രധാന ഭാഗം കിഴക്കോട്ടാണുള്ളത്. പ്രദേശത്ത് ഫ്‌ളാറ്റ് നിര്‍മ്മാണത്തിനായി ഒരു മാസത്തോളമായി മണ്ണ് കുഴിക്കുന്ന പ്രവര്‍ത്തി നടന്നിരുന്നു. ഹാന്‍ രാജവംശത്തിന്റെ (ബിസി 206- എഡി 220) കാലത്ത് ഇത്തരത്തിലുള്ള ശവകുടീരങ്ങളുണ്ടായിരുന്നു എന്നാണ് പുരാവസ്തുഗവേഷകരുടെ അഭിപ്രായം.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News