Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ഇന്തോനേഷ്യയിലെ സുലാവെസി ദ്വീപില്‍ നടന്ന ഞെട്ടിക്കുന്ന സംഭവം കേള്‍ക്കാം. ഞായറാഴ്ച മുതല്‍ ഇവിടെ നിന്നും കാണാതായ അക്ബര്‍ സാലുബിറോ എന്ന 25 കാരനെ കണ്ടെത്തിയത് ഒരു ഭീമന്‍ പെരുമ്പാമ്പിന്റെ വയറിനുള്ളില്‍ നിന്നുമായിരുന്നു.
കര്‍ഷകനായ അക്ബര്‍ സാധാരണ രാവിലെ കൃഷിത്തോട്ടത്തിലേക്കു പോയി വൈകുന്നേരം വീട്ടിലേക്കു മടങ്ങുകയാണ് പതിവ്. എന്നാല്‍ കഴിഞ്ഞ ഞായറാഴ്ച രാത്രി വൈകിയും അദ്ദേഹം തിരിച്ചെത്തിയില്ല. സംഭവം നടന്നതിന്റെ പിറ്റേന്ന് രാത്രിയായിട്ടും അക്ബറിനെ കാണാതെ വന്നതോടെയാണ് പ്രദേശവാസികള്‍ പൊലീസില്‍ വിവരമറിയിച്ചത്.

തുടര്‍ന്ന് പൊലീസും പ്രദേശവാസികളും ചേര്‍ന്നു നടത്തിയ തിരച്ചിലിനിടയില്‍ പനങ്കാട്ടില്‍ വലിയ പെരുമ്പാമ്പിനെ കണ്ടെത്തുകയായിരുന്നു. പെരുമ്പാമ്പിന്റെ വയര്‍ അസാധാരണമായി വീര്‍ത്തിരിക്കുന്ന കണ്ട ചിലര്‍ സംശയം പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് പാമ്പിനെ പിടികൂടി പരിശോധിക്കുകയായിരുന്നു.
തോട്ടത്തില്‍ കര്‍ഷകര്‍ ധരിക്കുന്ന വലിയ ബൂട്ടിന്റെ ആകൃതിയിലുള്ള വസ്തു പാമ്പിന്റെ വയറിനുള്ളിലുണ്ടെന്ന് ഇവര്‍ തിരിച്ചറിഞ്ഞു. തുടര്‍ന്ന് വയറു കീറി പരിശോധന നടത്തിയപ്പോഴാണ് അക്ബറിന്റെ മൃതദേഹം ലഭിച്ചത്. പാമ്പിന്റെ ഉള്ളില്‍ കിടന്ന് മൃതദേഹം ദഹിക്കാന്‍ തുടങ്ങിയിരുന്നു.
7 മീറ്ററോളം നീളമുള്ള കൂറ്റന്‍ പെരുമ്പാമ്പാണ് അക്ബറിനെ വിഴുങ്ങിയത്. ലോകത്തിലെ ഏറ്റവും വലിയ പെരുമ്പാമ്പായ റെറ്റിക്യുലേറ്റഡ് പൈതണ്‍ ഇനത്തില്‍പ്പെട്ടതാണിത്. അക്ബറിന്റെ മൃതദേഹത്തിന്റെ പുറകില്‍ പാമ്പിന്റെ കടിയേറ്റ പാട് ആഴത്തില്‍ പതിഞ്ഞിരുന്നു. അതുകൊണ്ടു തന്നെ പാമ്പ് അക്ബറിനെ പുറകില്‍ നിന്ന് ആക്രമിച്ചതാകാമെന്നാണ് നിഗമനം.

കടി വിടുവിക്കാന്‍ ശ്രമിക്കുന്നതിനിടെ പാമ്പ് അക്ബറിനെ വരിഞ്ഞു മുറുക്കി കൊലപ്പെടുത്തുകയും പിന്നീട് ഒന്നോടെ വിഴുങ്ങുകയും ചെയ്തന്നൊണ് പൊലീസ് നല്‍കുന്ന വിശദീകരണം.
Leave a Reply