Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 30, 2024 7:28 am

Menu

Published on March 31, 2017 at 10:23 am

മന്ത്രിസ്ഥാനത്തില്‍ തീരുമാനമെടുക്കാന്‍ ഇന്ന് അടിയന്തര നേതൃയോഗം; ശശീന്ദ്രനെ തിരികെ കൊണ്ടുവരണമെന്ന് ഒരു വിഭാഗം

confusion-in-ncp-minister-post-a-k-saseendran-thomas-chandy

തിരുവനന്തപുരം: അശ്ലീല ഫോണ്‍ സംഭാഷണ വിവാദത്തെ തുടര്‍ന്ന് രാജിവെച്ച എ.കെ ശശീന്ദ്രന് പകരം എന്‍.സി.പിയുടെ പുതിയ മന്ത്രി ആരാകുമെന്ന കാര്യത്തില്‍ ആശയക്കുഴപ്പം.

വിഷയത്തില്‍ തീരുമാനമെടുക്കാന്‍ ഇടതുമുന്നണിയുടെ അടിയന്തര നേതൃയോഗം ഇന്ന് പതിനൊന്നരയ്ക്ക് ചേരാന്‍ തീരുമാനിച്ചു. ചാനലിന്റെ വെളിപ്പെടുത്തലിനു പിന്നാലെ രാജിവച്ച എ.കെ ശശീന്ദ്രന്‍ എം.എല്‍.എയെ തിരിച്ചുകൊണ്ടുവരണമെന്നാണ് ഒരു വിഭാഗം നേതാക്കളുടെ ആവശ്യം. പത്തുമണിയോടെ എന്‍.സി.പി നേതാക്കള്‍ മുഖ്യമന്ത്രിയെ കാണും.

മന്ത്രിയായിരുന്ന എ.കെ ശശീന്ദ്രനെ ബോധപൂര്‍വം കുടുക്കിയതെന്ന് സമ്മതിച്ച് വാര്‍ത്ത പുറത്തുവിട്ട മംഗളം ചാനല്‍ ഇന്നലെ രംഗത്തെത്തിയിരുന്നു. മന്ത്രിയെ ടെലിഫോണില്‍ വിളിച്ചത് വീട്ടമ്മയല്ല, ചാനല്‍ ലേഖിക തന്നെയാണെന്നും ഖേദം പ്രകടിപ്പിക്കുന്നുവെന്നും ചാനല്‍ സി.ഇ.ഒ അജിത് കുമാര്‍ നേരിട്ട് സന്ദേശം നല്‍കി. നടന്നത് സ്റ്റിങ് ഓപ്പറേഷനാണെന്നും വിശദീകരിച്ചു. ഈ പുതിയ സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് മന്ത്രിസ്ഥാനത്തെ ചൊല്ലി ആശയക്കുഴപ്പം ഉണ്ടായത്.

ശശീന്ദ്രനെ കൂടാതെ കുട്ടനാട്ടില്‍ നിന്നുള്ള തോമസ് ചാണ്ടിയാണ് എന്‍.സി.പിയുടെ എം.എല്‍.എ. തല്‍ക്കാലം ശശീന്ദ്രനു പകരം തോമസ് ചാണ്ടിയെ മന്ത്രിയാക്കാനായിരുന്നു സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനം.

മന്ത്രിയായി തിരിച്ചുവരണോ എന്നകാര്യം സംബന്ധിച്ച് പാര്‍ട്ടിയും മുഖ്യമന്ത്രിയും തീരുമാനമെടുക്കട്ടെയെന്ന് ശശീന്ദ്രന്‍ പ്രതികരിച്ചിട്ടുണ്ട്. സി.പി.ഐ.എമ്മിന്റെ സംസ്ഥാന നേതൃത്വവും ദേശീയ നേതൃത്വവും വ്യവസായ പ്രമുഖന്‍ കൂടിയായ തോമസ് ചാണ്ടിയ മന്ത്രിയാക്കുന്നതില്‍ എതിര്‍പ്പുകള്‍ പ്രകടിപ്പിച്ചിട്ടുണ്ട്.

Loading...

Leave a Reply

Your email address will not be published.

More News