Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 15, 2026 3:38 am

Menu

Published on July 21, 2013 at 10:47 am

പ്രതിഷേധം കാരണം മുഖ്യമന്ത്രി മില്‍മ ഐസ്ക്രീം പ്ളാന്‍റ് ഉദ്ഘാടനത്തിന്എത്തിയില്ല

cm-didnt-attend-milma-ice-cream-plant-inaugration

പ്രതിഷേധം കണക്കിലെടുത്ത് കോഴിക്കോട്ട് മില്‍മയുടെ ഐസ്ക്രീം പ്ളാന്‍റ് ഉദ്ഘാടനത്തില്‍നിന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പിന്മാറി. മുഖ്യമന്ത്രിയെ വഴി തടയാന്‍ ഡി.വൈ.എഫ്.ഐയുടെയും യുവമോര്‍ച്ചയുടെയും നേതൃത്വത്തില്‍ 2000ത്തില്‍പരം സമരക്കാരാണ് കുന്ദമംഗലത്തിനടുത്ത പെരിങ്ങൊളത്തെ മില്‍മ ആസ്ഥാന മന്ദിരത്തിനുമുന്നില്‍ കാത്തുനിന്നു.

തിരൂരില്‍നിന്ന് 1.45 ഓടെ കോഴിക്കോട് ഗവ. ഗെസ്റ്റ്ഹൗസില്‍ മുഖ്യമന്ത്രി എത്തിയിരുന്നു. പരിപാടിയില്‍ പങ്കെടുക്കണമെന്ന് താല്‍പര്യം പ്രകടിപ്പിച്ചെങ്കിലും ഇന്‍റലിജന്‍സ് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ നടത്തിയ ഉപദേശം സ്വീകരിച്ച് ഡി.സി.സി സ്വീകരണത്തില്‍ പങ്കെടുക്കാന്‍ ടാഗോര്‍ സെന്‍റിനറി ഹാളിലേക്ക് പുറപ്പെടുകയായിരുന്നു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News