Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 14, 2025 2:26 pm

Menu

Published on March 31, 2017 at 1:08 pm

അയാളുടെ മുഖത്തു നോക്കി ഒന്നു പൊട്ടിച്ചു

i-slapped-him-on-face-says-rajisha-vijayan

സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമങ്ങളുടെ വാര്‍ത്തകള്‍ നിരന്തരം പത്രമാധ്യമങ്ങളില്‍ വാര്‍ത്തയാകുന്ന സമയമാണിത്. മലയാളത്തിലെ ഒരു നടിക്ക് നേരെ ആക്രമണമുണ്ടായതിനു പിന്നാലെ പല നടിമാരും തങ്ങള്‍ക്ക് സിനിമാ മേഖലയില്‍ നിന്നും മറ്റുമുണ്ടായ മോശം അനുഭവങ്ങള്‍ തുറന്നു പറഞ്ഞിരുന്നു.

ഇപ്പോഴിതാ ഈ വര്‍ഷത്തെ മികച്ച നടിക്കുള്ള സംസ്ഥാന അവാര്‍ഡ് കരസ്ഥമാക്കിയ രജിഷാ വിജയനും ഇത്തരമൊരു അനുഭവം തുറന്നുപറഞ്ഞിരിക്കുകയാണ്. തന്നോട് അപമര്യാദയായി പെരുമാറിയ ആളുടെ മുഖത്തടിച്ചിട്ടുണ്ടെന്ന രജിഷാ വിജയന്‍ വെളിപ്പെടുത്തി.

ഒരു ദ്വൈവാരികയ്ക്കു നല്‍കിയ അഭിമുഖത്തിനിടെ സ്ത്രീസുരക്ഷയുമായി ബന്ധപ്പെട്ട ചോദ്യത്തിന് മറുപടി പറയുകയായിരുന്നു രജിഷ. ഒരാള്‍ പരിധിവിട്ട് പോവുകയാണെങ്കില്‍ അത് മനസ്സിലാക്കാനുള്ള ബോധം സ്ത്രീക്കുണ്ട്. അത് കാണുമ്പോള്‍ പ്രതികരിച്ചാല്‍ നാളെ ഒരു സ്ത്രീയുടെ ജീവിതം കൂടിയാവും നമ്മള്‍ രക്ഷിച്ചെടുക്കുക്കുന്നതെന്നും രജിഷ പറയുന്നു.

താന്‍ ഒരാളെ അടിച്ചിട്ടുണ്ട്. ശരിക്കും മുഖത്തു നോക്കി പൊട്ടിച്ചു. എന്റെ സമ്മതമില്ലാതെ എന്റെ ശരീരത്തില്‍ ഒരു വിരല്‍ വയ്ക്കാന്‍ പോലും നിങ്ങള്‍ക്ക് അധികാരമില്ലെന്നും ഞാന്‍ പറഞ്ഞു. നമ്മളെ ഒരാള്‍ തുറിച്ചു നോക്കുമ്പോള്‍ അയാള്‍ ആവശ്യമില്ലാതെ പിന്തുടരുകയാണെങ്കില്‍ അപ്പോള്‍ പ്രതികരിക്കണമെന്നും രജിഷ പറഞ്ഞുവെക്കുന്നു.

കര്‍ശനശിക്ഷയില്ലാത്തതാണ് സ്ത്രീകള്‍ക്കു നേരെയുണ്ടാകുന്ന അതിക്രമങ്ങളുടെ പ്രധാനകാരണമെന്നും അവര്‍ ചൂണ്ടിക്കാട്ടി. കാശുണ്ടെങ്കില്‍ ഏതു കേസില്‍നിന്നും ഊരിപ്പോരാമെന്നും കേസ് വര്‍ഷങ്ങളോളം നീണ്ടാല്‍ മരിക്കും വരെ വിധി വരില്ലെന്ന വിശ്വാസവുമാണ് പലര്‍ക്കും. ഒരാളെ മര്യാദയ്ക്ക് ശിക്ഷിച്ചാല്‍ അടുത്ത തവണ അത് ചെയ്യാന്‍ പോകുന്നവന് ഉള്ളിന്റെ ഉള്ളില്‍ ഒരു പേടിയുണ്ടാകും. ഇപ്പോള്‍ ഈ പേടി ആര്‍ക്കുമില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

തെറ്റു ചെയ്യാന്‍ പോകുന്നവന്‍ ഒരിക്കലും ഒരു ബലാത്സംഗത്തോടെയല്ല അതിക്രമങ്ങള്‍ തുടരുന്നത്. ആദ്യം അയാള്‍ ഒരു സ്ത്രീയെ നോക്കും. പിന്നെ തോണ്ടും. കമന്റടിക്കും. തെറി വിളിക്കും. സൈബര്‍ അബ്യൂസാവും. പേടിയോടെ ആയിരിക്കും അവര്‍ ഇതൊക്ക തുടങ്ങിവയ്ക്കുന്നത്. ആ സമയത്ത് ഒരു സ്ത്രീ പ്രതികരിച്ചാല്‍ അന്നവരുടെ ധൈര്യം ചോര്‍ന്നുപോകും. പക്ഷെ എത്ര സാഹചര്യങ്ങളില്‍ സ്ത്രീകള്‍ പ്രതികരിക്കാതിരിക്കുന്നുണ്ടെന്ന് രജിഷ ചോദിക്കുന്നു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News