Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കൊച്ചി: സിനിമയില്‍ വന്നതു മുതല്‍ കേള്‍ക്കുന്നത് അപവാദങ്ങളാണെന്ന് നടി ഭാവന. പതിനഞ്ചാം വയസിലാണു സിനിമയില്‍ വരുന്നത്. അന്നുമുതല്‍ കേള്‍ക്കുന്ന അപവാദങ്ങള്‍ക്കു കൈയും കണക്കുമില്ലെന്നും വനിത മാഗസിന് അനുവദിച്ച അഭിമുഖത്തില്‍ ഭാവന വ്യക്തമാക്കി.
സിനിമ നടിയാണ് ആര്‍ക്കും എന്തും പറയാം. ആരും ചോദിക്കാനും പറയാനുമില്ല. എങ്കിലും സിനിമാക്കാരും മനുഷ്യരാണ് എന്നതു പലരും മറന്നു പോകുന്നുവെന്ന് ഭാവന പറയുന്നു. തന്നെക്കുറിച്ചു പ്രചരിക്കുന്ന കഥകളില്‍ അധികവും അബോര്‍ഷനെക്കുറിച്ചാണെന്നും അവര്‍ ചൂണ്ടിക്കാട്ടി.
ഞാന്‍ അമേരിക്കയില്‍ പോയി അബോര്‍ഷന്‍ ചെയ്തു. ആലുവയില്‍ പോയി അബോഷന്‍ ചെയ്തു. തൃശൂരില്‍ പോയി ചെയ്തു. ഒരു വര്‍ഷം കുറഞ്ഞതു പത്ത് അബോര്‍ഷന്‍ കഥകള്‍ എങ്കിലും പ്രചരിച്ചിരുന്നു അക്കാലത്ത്. അതുകൊണ്ടാണ് എനിക്കു കൂടുതല്‍ കൂടുതല്‍ സിനിമ കിട്ടുന്നത്. ഞാന്‍ ഇപ്പോള്‍ ആ സംവിധായകന്റെ കൂടെയാണ് അങ്ങനെയുള്ള കഥകള്‍ വേറെയും, ഭാവന പറയുന്നു.
എനിക്കന്ന് വെറും 16 വയസാണെന്നുപോലും ഓര്‍ക്കാതെയായിരുന്നു ആക്രമണങ്ങളെല്ലാം. സ്വന്തം വീട്ടിലെ മക്കളെക്കുറിച്ച് ഓര്‍ത്തിരുന്നെങ്കില്‍ ഇങ്ങനെ പറയാന്‍ തോന്നുമായിരുന്നോ എന്ന് ഭാവന ചോദിക്കുന്നു.
മനസ്സില്‍ പോലും കരുതാത്ത കാര്യങ്ങള്‍ കേട്ട് തലചുറ്റി വീണിട്ടുണ്ട്. അപവാദങ്ങള്‍ കേട്ട് താന്‍ കരഞ്ഞത്രയും മറ്റൊരാളും കരഞ്ഞ് കാണില്ല. എല്ലാം തുറന്ന് പറയുന്ന സ്വഭാവമായതിനാല്‍ തനിക്ക് നഷ്ടങ്ങളാണ് കൂടുതലെന്നും ഭാവന പറയുന്നു.
സിനിമയില്‍ തനിക്ക് സ്ഥായിയായ മിത്രങ്ങളും ശത്രുക്കളും ഉണ്ടെന്നും ഭാവന പറഞ്ഞു. ഒരുകാര്യം നേടുവാന്‍ ഒരാളെ കൂട്ടുപിടിക്കുക പിന്നീട് അയാളെ തള്ളിപ്പറയുക എന്ന സ്വഭാവം തനിക്കില്ല. അതിനാല്‍ നഷ്ടങ്ങള്‍ സംഭവിച്ചിട്ടുണ്ടെന്നും ഭാവന കൂട്ടിച്ചേര്‍ത്തു.
ചെയ്യാത്ത തെറ്റിന് മാപ്പ് പറയുന്നതിനെക്കാള്‍ ഭാവന അഹങ്കാരിയാണെന്ന് പറയുന്നതാണ് ഇഷ്ടമെന്ന് ഭാവന പറയുന്നു. എന്റെ ജീവിതത്തില്‍ ഏറ്റവും ദൗര്‍ഭാഗ്യകരമായ ഒരു സംഭവം ഉണ്ടായപ്പോള്‍ എനിക്കു പിന്തുണ തന്നവര്‍, എനിക്കു വേണ്ടി പ്രാര്‍ഥിച്ചവര്‍, ഈ സംഭവത്തിന്റെ പിന്നിലുള്ള സത്യം പുറത്തു കൊണ്ടുവരണമെന്ന് തുറന്നു പറഞ്ഞവര്‍ എത്രയോ ഉണ്ട്. ഞാനൊരിക്കലും വിദൂരമായ ദുഃസ്വപ്നത്തില്‍ പോലും കാണാത്ത കാര്യങ്ങളാണ് അന്നു രാത്രിയില്‍ ഉണ്ടായത്, ഭാവന വ്യക്തമാക്കി. ഇതൊരു പോരാട്ടമാണെന്നും വിജയം കാണുന്നതു വരെ താന്‍ യുദ്ധം ചെയ്യുമെന്നും ഭാവന ഉറപ്പിച്ച് പറയുന്നു.
Leave a Reply