Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

November 8, 2026 4:08 pm

Menu

Published on April 4, 2017 at 1:53 pm

ലിറ്റില്‍ മാസ്റ്റര്‍ പാട്ടിന്റെ ക്രീസില്‍

sachin-tendulkar-singing-a-song

ക്രിക്കറ്റ് പിച്ചില്‍ ബാറ്റുകൊണ്ട് ചരിത്രമെഴുതിയ മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ തെണ്ടുല്‍ക്കര്‍ ഇതാ പാട്ടിന്റെ പിച്ചില്‍.

2013 ക്രിക്കറ്റ് ലോകത്തു നിന്നു പടിയിറങ്ങിയെങ്കിലും കായികലോകത്തിന്റെ സ്പന്ദനങ്ങള്‍ക്കൊപ്പം തന്നെയാണിപ്പോഴും അദ്ദേഹം. എന്നാലിപ്പോഴിതാ ലിറ്റില്‍ മാസ്റ്റര്‍ ഗായകന്റെ റോളിലെത്തുകയാണ്.

sachin-tendulkar-singing-a-song

രാജ്യം കണ്ട എക്കാലത്തേയും മികച്ച ക്രിക്കറ്റ് താരങ്ങള്‍ക്ക് ആദരമര്‍പ്പിച്ചുകൊണ്ട് തയ്യാറാക്കിയ മ്യൂസിക് വിഡിയോയിലാണ് സച്ചിന്‍ ആദ്യമായി  ഗായകനായത്. ഗായകന്‍ സോനു നിഗമിനൊപ്പമാണ് സച്ചിന്‍ ഈ ഗാനം ആലപിച്ചിരിക്കുന്നത്.

ജീവിതത്തിലൊരിക്കലും ഒരു പാട്ട് പാടുമെന്ന് വിചാരിച്ചതല്ല. സോനു നിഗമിനൊപ്പം അതു സാധ്യമായതില്‍ ഒരുപാട് സന്തോഷം. അനുഗ്രഹീതനായ പാട്ടുകാരനാണ് അദ്ദേഹം. ആരാധകര്‍ക്കെല്ലാം പാട്ട് ഇഷ്ടമാകും എന്നു പ്രതീക്ഷിക്കുന്നു. സച്ചിന്‍ പറഞ്ഞു.

എന്നെ സ്വപ്നം കാണാന്‍ പഠിപ്പിച്ച, അതിനെ തിരിച്ചറിഞ്ഞ് മുന്നോട്ടു പോകാന്‍ പ്രചോദനമായി തീര്‍ന്ന എല്ലാ ക്രിക്കറ്റ് താരങ്ങള്‍ക്കും വിഡിയോ സമര്‍പ്പിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

സച്ചിന്‍സ് ക്രിക്കറ്റ്‌വാലി ബീറ്റ് എന്നാണ് പാട്ടിന്റെ പേര്. ഷമീര്‍ ടണ്ഠനാണ് ഇതിന്റെ സംഗീതം. ആരാധകരുമായി കൂടുതല്‍ അടുത്തിടപഴകാന്‍ സച്ചിന്‍ കൊണ്ടുവന്ന 100എംബി എന്ന ആപ്പിനു വേണ്ടിയാണ് ഈ പാട്ട് ചെയ്തത്. ജെറ്റ്‌സിന്തസിസ് എന്ന കമ്പനിയാണ് ഈ മൊബൈല്‍ ആപ് തയ്യാറാക്കിയത്. സച്ചിനുമായി ബന്ധപ്പെട്ട പുതിയതും പഴയതുമായ എല്ലാ കാര്യങ്ങളും ആപ്പില്‍ ലഭ്യമാകും.

Loading...

Comments are closed.

More News