Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 7, 2024 1:18 am

Menu

Published on April 5, 2017 at 10:56 am

കൊച്ചി മേയറെ ഭീഷണിപ്പെടുത്തി; ജൂഡ് ആന്റണിക്കെതിരെ കേസ്

case-against-jude-anthany-joseph-for-threatening-cochin-mayor

കൊച്ചി: മേയര്‍ സൗമിനി ജെയിനെ ഭീഷണിപ്പെടുത്തിയെന്ന പരാതിയെ തുടര്‍ന്ന് സംവിധായകന്‍ ജൂഡ് ആന്റണി ജോസഫിനെതിരെ എറണാകുളം സെന്‍ട്രന്‍ പൊലീസ് കേസെടുത്തു.

സിനിമാ ഷൂട്ടിങ്ങിനായി എറണാകുളത്തെ സുഭാഷ് പാര്‍ക്ക് വിട്ടുതരണമെന്ന ആവശ്യവുമായി ബന്ധപ്പെട്ടായിരുന്നു സംഭവം. ഇക്കാര്യത്തിനായാണ് ജൂഡ് ആന്റണി മേയറുടെ ഓഫീസില്‍ എത്തിയത്. എന്നാല്‍ ഇപ്പോള്‍ ഇത്തരം കാര്യങ്ങള്‍ക്ക് പാര്‍ക്ക് അനുവദിക്കാറില്ലെന്ന് മേയര്‍ വ്യക്തമാക്കി. ഇതേ തുടര്‍ന്ന്  ജൂഡ് ഭീഷണിപ്പെടുത്തുകയും അപകീര്‍ത്തികരമായി സംസാരിക്കുകയും ചെയ്തുവെന്നാണ് പരാതി.

മേയറുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ജൂഡ് ആന്റണിക്കെതിരെ ഭീഷണിപ്പെടുത്തലിനും സ്ത്രീത്വത്തെ അപമാനിച്ചതിനുമാണ് കേസെടുത്തതെന്ന് എറണാകുളം സെന്‍ട്രല്‍ പൊലീസ് അറിയിച്ചു.  ജൂഡിനോട് സ്റ്റേഷനില്‍ ഹാജരാകാന്‍ പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.

കഴിഞ്ഞ ശനിയാഴ്ച രാവിലെയായിരുന്നു കേസിനാസ്പദമായ സംഭവം. സിറ്റി പൊലീസ് കമ്മീഷ്ണര്‍ക്ക് തിങ്കളാഴ്ചയാണ് മേയര്‍ പരാതി നല്‍കിയത്. ഇത് തുടര്‍നടപടികള്‍ക്കായി സെന്‍ട്രല്‍ പൊലീസിന് കൈമാറുകയായിരുന്നു.

കോര്‍പ്പറേഷന്‍ കൗണ്‍സില്‍ പാസാക്കിയ നിയമപ്രകാരം ഷൂട്ടിങ് അടക്കമുള്ള കാര്യങ്ങള്‍ക്ക് പാര്‍ക്ക് വിട്ടുനല്‍കുന്നതിന് വിലക്കുണ്ടെന്ന് മേയര്‍  പറഞ്ഞതാണ് സംവിധായകനെ പ്രകോപിപ്പിച്ചത്.

ഒരു സോദ്ദേശ്യ സിനിമയാണെന്നും ഷൂട്ടിങ്ങ് അനുവദിക്കണമെന്നും ജൂഡ് വാദിച്ചു. ഇത് വാക്കേറ്റത്തിലെത്തുകയായിരുന്നു. ഇതിനിടെ പ്രശ്നം ഒതുക്കിത്തീര്‍ക്കാന്‍ ഒരു മന്ത്രിയടക്കമുള്ളവര്‍ രംഗത്ത് വന്നിട്ടുണ്ട്. എന്നാല്‍ മേയര്‍ വഴങ്ങിയിട്ടില്ലെന്നാണ് സൂചന.

Loading...

Leave a Reply

Your email address will not be published.

More News