Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
തിരുവനന്തപുരം: താന്‍ സമരം ചെയ്യുന്നത് സര്‍ക്കാരിനെതിരെയല്ലെന്നും പൊലീസിനെതിരെയാണെന്നും ജിഷ്ണു പ്രണോയിയുടെ അമ്മ മഹിജ.
കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് നടന്ന പൊലീസ് നടപടിക്കിടെ പരിക്കേറ്റ് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ് മഹിജ. ഡി.ജി.പി ഓഫീസിന്റെ മുന്നില്‍ നിന്ന് പൊലീസിന്റെ കാട്ടിക്കൂട്ടലാണിതെന്നും മഹിജ വ്യക്തമാക്കി.
ജിഷ്ണുവിന് നീതി ലഭിക്കും വരെ സമരം തുടരുമെന്ന് അറിയിച്ച അവര്‍ പൊലീസ് നടപടിയെക്കുറിച്ച് മുഖ്യമന്ത്രി പറഞ്ഞത് എന്താണെന്ന് അറിയില്ലെന്നും പറഞ്ഞു.
കഴിഞ്ഞ ദിവസം നടന്ന പൊലീസ് നടപടിക്കിടെ മഹിജയുടെ സഹോദരന്‍ ശ്രീജിത്തിനും പരിക്കേറ്റിരുന്നു. ഇരുവരും മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. മഹിജ ഓര്‍ത്തോ വിഭാഗത്തിലും ശ്രീജിത്ത് ശസ്ത്രക്രിയാ വിഭാഗത്തിലുമാണുള്ളത്.
മഹിജ ഉള്‍പ്പെടെയുള്ളവരെ റോഡിലൂടെ വലിച്ചിഴച്ചാണ് പൊലീസ് ജീപ്പില്‍ കയറ്റിയത്. വാനിലേക്ക് കയറ്റുന്നതിനിടെ മഹിജയ്ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഇരുവരും ആശുപത്രിയില്‍ നിരാഹാര സമരം തുടരുകയാണ്.
അതിനിടെ ജിഷ്ണു പ്രണോയിയുടെ മരണവുമായി ബന്ധപ്പെട്ട വിഷയത്തില്‍ നീതി തേടി ജിഷ്ണുവിന്റെ സഹോദരി അവിഷ്ണയും നിരാഹാര സമരം ആരംഭിച്ചു. കോഴിക്കോട്ടെ വീട്ടിലാണ് അവിഷ്ണ നിരാഹാരമിരിക്കുന്നത്. അമ്മ മടങ്ങിവരും വരെ സമരം എന്നതാണ് നിലപാടെന്ന് അവിഷ്ണ വ്യക്തമാക്കി.
Leave a Reply