Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

August 27, 2026 7:15 am

Menu

Published on April 12, 2017 at 10:16 am

സംസ്ഥാനത്ത് നോട്ടുക്ഷാമം രൂക്ഷം; എ.ടി.എമ്മുകള്‍ മിക്കതും കാലി

atm-currency-crisis-in-kerala

തിരുവനന്തപുരം: ക്യാഷ്‌ലെസ് ഇടപാടുകള്‍ പ്രോത്സാഹിപ്പിക്കാന്‍ കറന്‍സി ക്വാട്ട കുറച്ചതോടെ സംസ്ഥാനത്ത് നോട്ടുക്ഷാമം രൂക്ഷം. സംസ്ഥാനത്തെ 40 ശതമാനം എ.ടി.എമ്മുകളിലും പണമില്ല. പുതുതലമുറ ബാങ്കുകളില്‍ ചിലത് സ്വന്തം അക്കൗണ്ടുടമകള്‍ക്ക് മാത്രമായി എ.ടി.എം. ഇടപാട് പരിമിതപ്പെടുത്തി.

കേരളത്തിന് റിസര്‍വ് ബാങ്ക് നല്‍കേണ്ട കറന്‍സി വിഹിതത്തില്‍ 25 ശതമാനമാണ് കുറവുള്ളത്. വിഷു, ഈസ്റ്റര്‍ അടുത്തിരിക്കെ പണം ലഭിക്കാതായതോടെ ജനം വലഞ്ഞു. കേരളത്തില്‍ ട്രഷറികള്‍ ആവശ്യപ്പെടുന്നതിന്റെ പകുതിപോലും നോട്ടുകള്‍ നിലവില്‍ ബാങ്കുകള്‍ നല്‍കുന്നില്ല.

ആര്‍.ബി.ഐ.യില്‍നിന്ന് നോട്ട് ലഭിക്കാത്തതാണ് ഇതിന് കാരണമെന്നാണ് ബാങ്കുകള്‍ സര്‍ക്കാരിനെ അറിയിച്ചിരിക്കുന്നത്. പുതിയനോട്ടുകള്‍ വന്നശേഷം ബാങ്കുകളില്‍ പണം നിക്ഷേപിക്കുന്നത് കുറഞ്ഞു. നിരീക്ഷിക്കപ്പെടുമെന്ന ഭയവും പിന്‍വലിക്കുന്നതിന് സര്‍വീസ് ചാര്‍ജ് ഏര്‍പ്പെടുത്തിയതും ബാങ്കില്‍ പണമിടുന്നതിനെ നിരുത്സാഹപ്പെടുത്തുന്നു. ഇതും നോട്ട് ക്ഷാമത്തിന് കാരണമാകുന്നുണ്ട്.

കൂടാതെ ബിവറേജസ് ഔട്ട്‌ലെറ്റുകള്‍ പൂട്ടിയത് പണലഭ്യത കുറച്ചതായി തൃശൂരില്‍ നിന്നുള്ള ബാങ്കുകള്‍ വ്യക്തമാക്കുന്നു. ഇവിടങ്ങളിലെ ദിവസവരുമാനം ബാങ്കുകളില്‍ അടയ്ക്കുന്നത് പ്രാദേശികമായി കറന്‍സി ലഭ്യത ഉറപ്പുവരുത്തിയിരുന്നു.

എ.ടി.എം. ഇടപാടുകള്‍ക്ക് സര്‍വീസ് ചാര്‍ജ് ഒഴിവാക്കാന്‍ ഒറ്റയടിക്ക് പണം കൂടുതലായി പിന്‍വലിക്കുന്നതും എ.ടി.എമ്മുകള്‍ വേഗത്തില്‍ കാലിയാകാനിടയാക്കുന്നു. മാത്രമല്ല, ഓണ്‍ലൈന്‍ ഇടപാടുകള്‍ കൂടുമെന്ന പ്രതീക്ഷകള്‍ക്കും ഇത് തിരിച്ചടിയാണ്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News