Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ഒരു കാലത്ത് മലയാളത്തിലും മറ്റ് ദക്ഷിണേന്ത്യന്‍ ഭാഷകളിലും നിറഞ്ഞുനിന്ന നടിയായിരുന്നു ഭാനുപ്രിയ. രാജശില്പിയിലെയും അഴകിയരാവണനിലെയുമെല്ലാം നായിക മലയാളത്തില്‍ നിന്നും അകന്നിട്ട് പതിനൊന്ന് വര്‍ഷമാകുന്നു.
പഴയ ഗ്ലാമര്‍വേഷങ്ങളില്‍ തെല്ലും കുറ്റബോധമില്ലെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് ഭാനുപ്രിയ ഇപ്പോള്‍. ഗ്ലാമര്‍വേഷങ്ങള്‍ ചെയ്തതില്‍ എന്താണ് തെറ്റെന്ന് ഗൃഹലക്ഷ്മിക്ക് നല്കിയ അഭിമുഖത്തിനിടെ അവര്‍ ചോദിച്ചു. കാണാന്‍ ഭംഗിയുണ്ടെന്ന് ഒരാള്‍ പറഞ്ഞാല്‍ അതില്‍ സന്തോഷിക്കുന്നതില്‍ എന്താണ് കുഴപ്പമെന്നും ഭാനുപ്രിയ കൂട്ടിച്ചേര്‍ക്കുന്നു.
കുറേ ഗ്ലാമര്‍ വേഷങ്ങള്‍ ചെയ്തു. അതിലെന്താണ് തെറ്റ്. പക്ഷേ, ഞാനതിന് എന്റേതായൊരു നിയന്ത്രണരേഖ വെച്ചിരുന്നു, ഭാനുപ്രിയ പറഞ്ഞു. ഹിന്ദിയിലും തെലുങ്കിലുമാണ് അത്തരം വേഷങ്ങള്‍ കൂടുതലും വന്നത്. അതെല്ലാം കമേഷ്യല്‍ സിനിമകളായിരുന്നു. താനിത്തരം വേഷങ്ങള്‍ ചെയ്തപ്പോഴും ആ നിയന്ത്രണരേഖ മറികടക്കില്ലെന്ന് വീട്ടുകാര്‍ക്ക് അറിയാമെന്നും അവര്‍ വ്യക്തമാക്കി.
തന്റെ ഗ്ലാമര്‍ വേഷങ്ങളൊന്നും അത്രയ്ക്ക് വൃത്തികെട്ട രീതിയിലയ്ക്ക് പോയിട്ടുമില്ല. അഭിനേതാവന്നാല് ഏത് വേഷവും ചെയ്യാന്‍ തയ്യാറായിരിക്കണമെന്നാണ് അന്നും ഇന്നും തന്റെ പക്ഷമെന്നും ഭാനുപ്രിയ അഭിപ്രായപ്പെട്ടു.
മലയാളത്തിലെ സൂപ്പര്‍ താരങ്ങളെ കുറിച്ചുള്ള ഓര്‍മ്മകളും ഭാനുപ്രിയ പങ്കുവെച്ചു. മോഹന്‍ലാല്‍ ഒരു വലിയ നടന് മാത്രമല്ല, ഒരു വലിയ മനുഷ്യന് കൂടിയാണെന്ന് രാജശില്പിയുടെ ചിത്രീകരണസമയത്ത് മനസ്സിലായി. മമ്മൂട്ടി വളരെ റിസര്വ്ഡായ ആളാണ്, അനാവശ്യ സംസാരത്തിനൊന്നും വരില്ല, ഭാനുപ്രിയ പറഞ്ഞു.
തെലുങ്ക് സിനിമയായ സിതാര എന്ന സിനിമയില്‍ അഭിനയിച്ചു കൊണ്ടാണ് ഭാനുപ്രിയ സിനിമ ലോകത്തിലേക്ക് വരുന്നത്. 25 ഓളം തെലുങ്ക് സിനിമകളിലും, 30 ഓളം തമിഴ് സിനിമകളിലും 14 ഓളം ഹിന്ദി സിനിമകളിലും നായികയായി അഭിനയിച്ചിട്ടുണ്ട്.
Leave a Reply