Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
തൃശൂര്‍: ചലച്ചിത്രതാരം മുന്‍ഷി വേണു അന്തരിച്ചു. ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. മുന്‍ഷി എന്ന ടെലിവിഷന്‍ പരിപാടിയിലൂടെ ശ്രദ്ധേയനായി പിന്നീട് സിനിമാ താരമായി മാറിയ വ്യക്തിയാണ് ഇദ്ദേഹം. വേണു നാരായണന് എന്നാണ് ശരിയായ പേര്.
വൃക്ക രോഗത്തിന് ഏറെ നാളായി ചാലക്കുടിയിലെ പാലിയേറ്റീവ് കെയറില്‍ ചികിത്സയിലായിരുന്നു. രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. സംസ്ക്കാരം ശനിയാഴ്ച്ച നടക്കും.
തിരുവന്തപുരം വഴുതക്കാട് സ്വദേശിയായ മുന്‍ഷി വേണു, തിളക്കം, പച്ചക്കുതിര, ഛോട്ടാ മുംബൈ, ആത്മകഥ, കഥ പറയുമ്പോള്‍, ഉട്ടോപ്പിയയിലെ രാജാവ്, ഡാഡികൂള്‍, ഒരു മുത്തശ്ശി ഗദ എന്നീ ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തു. വലുതും ചെറുതുമായി അറുപതിലധികം ചിത്രങ്ങളില്‍ വേഷമിട്ടിട്ടുണ്ട്. ഹണീ ബി 2 ആണ് അവസാനമായി അഭിനയിച്ച ചിത്രം.

മുന്‍ഷിയിലെ മെമ്പറിലൂടെയാണ് ഇദ്ദേഹം ശ്രദ്ധേയനാകുന്നത്. ടെലിവിഷനിലൂടെ പ്രശസ്തനായതോടെ നിരവധി സിനിമകളും വേണുവിനെ തേടിയെത്തിയിരുന്നു. ചെറുതെങ്കിലും ശ്രദ്ധേയമായ റോളുകളിലൂടെ വേണു പ്രേക്ഷകര്‍ക്ക് സുപരിചിതനാണ്.
കഴിഞ്ഞ പത്തുവര്‍ഷമായി ചാലക്കുടിയിലെ ഒരു ലോഡ്ജായിരുന്നു വേണുവിന്റെ വീട്. വാര്‍ധക്യം ബാധിച്ചെന്നു തോന്നിയപ്പോള്‍ സിനിമയില്‍ നിന്നു സ്വയം വിരമിച്ചു. അവസരങ്ങളുമായി ആരെങ്കിലും സമീപിച്ചാലും ശാരീരികാവശതകള്‍ ചൂണ്ടിക്കാട്ടി പിന്മാറുകയായിരുന്നു പതിവ്. അടുത്തിടെയാണ് വൃക്കരോഗം തിരിച്ചറിയുന്നത്.
അതിനിടെയാണ് വൃക്കരോഗം വില്ലനായി എത്തിയത്. ചാലക്കുടി മുരിങ്ങൂരിലുള്ള പാലിയേറ്റീവ് കെയറിലായിരുന്നു അദ്ദേഹം. കൈയില്‍ പണമില്ലാത്തതിനാല്‍ വൃക്ക മാറ്റിവയ്ക്കാനും സാധിച്ചില്ല. അങ്കമാലിയിലെ സ്കാര്യ ആശുപത്രിയിലാണ് ചികിത്സ തേടിക്കൊണ്ടിരുന്നത്.
Leave a Reply