Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 4, 2024 5:59 pm

Menu

Published on April 18, 2017 at 3:56 pm

വിജയ് മല്യ ലണ്ടനില്‍ അറസ്റ്റില്‍

vijay-mallya-arrested-by-scotland-yard

ലണ്ടന്‍: രാജ്യം വിട്ട വിവാദ ഇന്ത്യന്‍ വ്യവസായി വിജയ് മല്യ ലണ്ടനില്‍ അറസ്റ്റില്‍. സ്‌കോട്ലന്‍ഡ് യാര്‍ഡ് പൊലീസാണ് ഇന്നു രാവിലെ മല്യയെ അറസ്റ്റ് ചെയ്തത്.

ഇയാളെ പിന്നീട് വെസ്റ്റ്മിനിസ്റ്റര്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കും. നേരത്തെ വിജയ് മല്യയെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു. അറസ്റ്റുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.

17 ബാങ്കുകളില്‍ നിന്നുള്ള 7000 കോടി രൂപ വായ്പയും പലിശയുമടക്കം 9000 കോടി രൂപ തിരിച്ചടയ്ക്കാത്തതു സംബന്ധിച്ച കേസ് അന്വേഷിക്കുന്ന എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ അഭ്യര്‍ഥനയനുസരിച്ചായിരുന്നു നടപടി. ഇതിനിടയിലാണ് മല്യ രാജ്യം വിട്ടത്.

ബ്രിട്ടനില്‍ കഴിയുന്ന മല്യയെ തിരികെ എത്തിക്കാന്‍ ഇന്ത്യ ആവശ്യപ്പെട്ടിരുന്നു. കുറ്റവാളികളെ കൈമാറുന്നതിന് ഇരുരാജ്യങ്ങളും തമ്മിലുള്ള കരാര്‍പ്രകാരം മല്യയെ ഇന്ത്യയിലേക്കു തിരികെ അയയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഫെബ്രുവരി എട്ടിന് ഇന്ത്യ ബ്രിട്ടന് കത്തു നല്‍കിയിരുന്നു.

Loading...

Leave a Reply

Your email address will not be published.

More News