Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

August 25, 2026 9:46 pm

Menu

Published on April 19, 2017 at 5:25 pm

ഭീമനാകാന്‍ മോഹന്‍ലാലിന് മാത്രമേ സാധിക്കൂവെന്ന് ശ്രീകുമാര്‍ മേനോന്‍

mahabharata-project-director-sreekumar-menon-about-mohanlal

എം.ടി വാസുദേവന്‍ നായരുടെ രണ്ടാമൂഴം മഹാഭാരതം എന്ന പേരില്‍ സിനിമയാക്കാനൊരുങ്ങുകയാണ് പ്രശസ്ത പരസ്യ സംവിധായകനായ ശ്രീകുമാര്‍ മേനോന്‍. ഈ ചിത്രത്തിലൂടെ മോഹന്‍ലാലും എം.ടി.വാസുദേവന്‍ നായരും ഇന്ത്യയിലേക്ക് ഓസ്‌കര്‍ കൊണ്ടുവരുമെന്നാണ് തന്റെ പ്രതീക്ഷയെന്ന് സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ പ്രതികരിച്ചു.

ഒരു സ്വകാര്യ എഫ്.എം ചാനലിന് അനുവദിച്ച അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. മോഹന്‍ലാലിന് ഭീമനാകാന്‍ കഴിയുമോ എന്ന വിമര്‍ശനത്തോട് അദ്ദേഹം ഇങ്ങനെ പ്രതികരിച്ചു; ഭീമന്റെ എല്ലാ ഭാവങ്ങളും ഉള്‍ക്കൊള്ളാന്‍ ഇന്ന് ലോകസിനിമയില്‍ മോഹന്‍ലാല്‍മാത്രമേ ഒള്ളൂ എന്ന് എല്ലാ മലയാളികളെപ്പോലെയും താനും വിശ്വസിക്കുന്നു.

തനിക്ക് ആ വിശ്വാസം പരിപൂര്‍ണമാണ്. ഈ സിനിമയുമായി ബന്ധപ്പെട്ട് ഒരുപാട് പ്രൊഡക്ഷന്‍ഹൗസുകളെയും താരങ്ങളെയും കണ്ടിരുന്നു. അവരൊക്കെ ചോദിച്ചു, നിങ്ങള്‍ എന്തുകൊണ്ടാണ് മോഹന്‍ലാലിനെ ഭീമനാക്കുന്നത്, ബോളിവുഡില്‍ മറ്റുതാരങ്ങളില്ലേ. ഞാന്‍ പറയുന്നു രണ്ടാമൂഴം സിനിമയാക്കുകയാണെങ്കില്‍ അത് മോഹന്‍ലാലിനെ വെച്ച് മാത്രമേ ചെയ്യൂ. അത് എന്ന് നടന്നാലോ അന്ന്. അതല്ലെങ്കില്‍ ഈ തിരക്കഥ എം.ടി സാറിന് തിരിച്ചുകൊടുക്കും.  ലാലേട്ടനുളളിലെ കലാകാരന്‍ ഏറ്റവും കൂടുതല്‍ ചലഞ്ച് ചെയ്യുന്ന റോള്‍ ആയിരിക്കും ഇതെന്നും ശ്രീകുമാര്‍ മേനോന്‍ കൂട്ടിച്ചേര്‍ത്തു.

അണിയറ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്ന രണ്ടാമൂഴത്തില്‍ ലോകോത്തര സാങ്കേതിക വിദഗ്ധരാണ് അണിനിരക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. പതിനഞ്ചുവര്‍ഷത്തിനുള്ളില്‍ സിനിമയാക്കാമെന്ന കരാറിലാണ് രണ്ടാമൂഴത്തിന്റെ തിരക്കഥ എം.ടി.യില്‍നിന്ന് വാങ്ങിയതെന്നും പക്ഷെ 2020ല്‍ ചിത്രം പുറത്തിറങ്ങുമെന്നും അദ്ദേഹം പറയുന്നു.

ചിത്രത്തിന്റെ താരനിര്‍ണയം പൂര്‍ത്തിയായിട്ടില്ല. രാജ്യത്തെ വിലപിടിപ്പുള്ള താരങ്ങള്‍ക്ക് പുറമെ രാജ്യാന്തരതാരങ്ങളും ഉണ്ടാകും. രാജ്യാന്തര ഏജന്‍സിയുടെ കൂടെ സഹായത്താലാണ് താരനിര്‍ണയം പൂര്‍ത്തികരിക്കുകയെന്നും ശ്രീകുമാര്‍ മേനോന്‍ പറഞ്ഞു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News