Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ചെന്നൈ: സിനിമയില്‍ ഗ്ലാമറിനും പണത്തിനും പിന്നാലെ പോകുന്ന തമിഴ് സംവിധായകര്‍ക്കെതിരെ വിമര്‍ശനവുമായി നടി ജ്യോതിക.
ഇന്ന് സിനിമയില്‍ നടിമാരെ നായകന്മാര്‍ക്കൊപ്പം നൃത്തം ചെയ്യാനും ഗ്ലാമര്‍ പ്രദര്‍ശിപ്പിക്കാനും ദ്വയാര്‍ത്ഥ സംഭാഷണങ്ങള്‍ പറഞ്ഞു കളിയാക്കാനുള്ള കേവല വസ്തുവായിട്ടാണ് പരിഗണിക്കപ്പെടുന്നതെന്നും ഇത് ഖേദകരമാണെന്നും ജ്യോതിക പറഞ്ഞു.
നായികമാര്‍ ഇന്നത്തെക്കാലത്ത് സിനിമയില്‍ വെറും കാഴ്ച വസ്തുക്കളായി തരം താഴ്ത്തപ്പെട്ടിരിക്കുന്നു. ഒരു നായകന് ഒരു സിനിമയില്‍ എന്തിനാണ് രണ്ടും മൂന്നും നാലുമൊക്കെ നായികമാര്‍, ഒരാള്‍ പോരെ, ജ്യോതിക ചോദിച്ചു.
സിനിമയില്‍ നടിമാര്‍ അണിയുന്ന വസ്ത്രം അവരുടെ മാനറിസങ്ങള്‍, ഇതൊക്കെ യുവ തലമുറ അനുകരിക്കുന്നു. നമ്മള്‍ സിനിമാക്കാര്‍ക്ക് സമൂഹത്തോടുള്ള ഉത്തവാദിത്വത്തെ നമ്മള്‍ വിസ്മരിക്കരുതെന്നും അവര്‍ ചൂണ്ടിക്കാട്ടി.
ദയവായി സ്ത്രീകളെ സിനിമയില്‍ ലഹരി വസ്തുവായി ചിത്രീകരിക്കരുതെന്ന് സംവിധായകരോട് അഭ്യര്‍ത്ഥിക്കുന്നതായും ജ്യോതിക വ്യക്തമാക്കി. തന്നെ നായികയാക്കി ഭര്‍ത്താവ് സൂര്യ നിര്‍മ്മിച്ച ‘മകളീര്‍ മട്ടും’ എന്ന സിനിമയുടെ ഓഡിയോ റിലീസിനിടെ സംസാരിക്കുകയായിരുന്നു ജ്യോതിക.
വിവാഹത്തിനു ശേഷമുള്ള ഇടവേളക്ക് ശേഷം താന്‍ അഭിനയിച്ച ’36വയതിനിലേ’ പോലെ ‘മകളീര്‍മട്ടും’സ്ത്രീ സമൂഹത്തിന്റെ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുമെന്നും ജ്യോതിക പറഞ്ഞു.

ഏതു സ്ത്രീക്കും അവരുടെ ഭര്‍ത്താവാണ് ബലം. ഞങ്ങളുടെ വിവാഹം കഴിഞ്ഞിട്ട് പത്തുവര്‍ഷമായി. ഈ പത്തുവര്‍ഷത്തിനിടെ ഒരേഒരു ദോശ മാത്രമെ തന്റെ പുരുഷന് താന്‍ നല്‍കിയിട്ടൊള്ളൂ. വിവാഹം കഴിഞ്ഞ അടുത്ത ദിവസമാണ് താന്‍ ദോശ ഉണ്ടാക്കിയത്. അതിന് ശേഷം അമ്മ പറഞ്ഞു, ‘മോള് ഇനി ദോശ ഉണ്ടാക്കണ്ടെന്ന്’. പിന്നീട് ഒരു കോഫി ഉണ്ടാക്കി തരട്ടെ എന്നു സൂര്യയുടെ അടുത്തുചെന്ന് പറഞ്ഞാല്‍ അദ്ദേഹം ഓടിക്കളയും. ഇനി ഇതുകൊണ്ടാണോ അദ്ദേഹം എന്നെ അഭിനയിത്തിലേക്ക് വിട്ടതെന്നും അറിയില്ല. എന്നാല്‍ സൂര്യ ഇല്ലാതെ ഞാന്‍ ഇല്ല, ജ്യോതിക പറയുന്നു.
Leave a Reply