Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ബാഹുബലി രണ്ടാം ഭാഗം കണ്ടിറങ്ങിയവര്‍ ഒരിക്കലും അതിലെ ശിവഗാമി ദേവിയെ മറക്കാനിടയില്ല. ഉറച്ചതും തെല്ലിട വ്യതിചലിക്കാത്തതുമായ തീരുമാനങ്ങളാല്‍ ജനങ്ങളെ ഞെട്ടിച്ച ശിവഗാമി ദേവി, നടി രമ്യാ കൃഷ്ണന്റെ അഭിനയ ജീവിതത്തിലെ ഏറ്റവും മികച്ച കഥാപാത്രമാണെന്ന വിശേഷണത്തിന് അര്‍ഹമാണ്.

എങ്ങനെ നോക്കിയാലും തന്റെ മുന്‍ ചിത്രം പടയപ്പയിലെ നീലാംബരിയേക്കാള് ഒരുപടി മുന്നില്‍ത്തന്നെയാണ് ശിവഗാമിയെന്നാണ് രമ്യാ കൃഷ്ണന്റേയും അഭിപ്രായം. പടയപ്പയ്ക്കു ശേഷം ജനങ്ങള്‍ ഇത്രയേറെ സ്വീകരിച്ച മറ്റൊരു കഥാപാത്രം ബാഹുബലിയിലേതാണ്. നീലാംബരി എന്നു വിളിച്ച് സ്നേഹം പങ്കുവയ്ക്കാന്‍ എത്തിയിരുന്നവര്‍ ഇപ്പോള്‍ ശിവഗാമി എന്നാണ് വിളിക്കുന്നതെന്നും രമ്യ പറയുന്നു.
രണ്ടു ഭാഗങ്ങള്‍ക്കുമായി ഏകദേശം നാലു വര്‍ഷമാണ് ബാഹുബലിക്കു വേണ്ടി മാറ്റിവച്ചത്. ശിവഗാമി എന്ന കഥാപാത്രമായി അത്രത്തോളം ഇഴുകി ചേരേണ്ടി വന്നു. നാലു വര്‍ഷം അക്ഷരാര്‍ഥത്തില്‍ രാജ്ഞിയെപ്പോലെ പെരുമാറേണ്ടി വരുന്നതു തന്നെ എത്ര ബുദ്ധിമുട്ടാണെന്നു ചിന്തിച്ചു നോക്കൂ.

ചിത്രീകരണത്തിനു വേണ്ടി ആയുധങ്ങള്‍ ഉപയോഗിക്കുന്നതിനിടെ നിരവധി തവണ പരുക്കേറ്റുവെന്നും രമ്യാ കൃഷ്ണന് വെളിപ്പെടുത്തി. ഡബ്ബിങ് ആയിരുന്നു മറ്റൊരു വെല്ലുവിളി. സ്വന്തം ശബ്ദം ഉപയോഗിക്കണമെന്ന് സംവിധായകന് രാജമൗലിക്ക് നിര്‍ബന്ധമായിരുന്നു. തമിഴിവും തെലുങ്കിലും ഞാന്‍ തന്നെ ഡബ് ചെയ്തു. പടയപ്പയില്‍ പോലും ഞാന്‍ ഡബ് ചെയ്തിരുന്നില്ല. വെല്ലുവിളിയായിരുന്നു. പക്ഷേ ആസ്വദിച്ചാണ് ചെയ്തതെന്നും വനിതയ്ക്ക് അനുവദിച്ച ദീര്‍ഘ അഭിമുഖത്തില്‍ രമ്യ വ്യക്തമാക്കി.
Leave a Reply