Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

October 23, 2026 2:32 pm

Menu

Published on May 3, 2017 at 10:58 am

രജനിക്കും കമലിനും മുന്‍പേ അപൂര്‍വ്വ നേട്ടവുമായി പ്രഭാസ്

prabhas-wax-statue-madame-tussauds-baahubali-2

സൂപ്പര്‍ഹിറ്റ് ചിത്രം ബാഹുബലി സകല കളക്ഷന്‍ റെക്കോര്‍ഡുകളും തിരുത്തി മുന്നേറുന്നതിനിടെ ഒരു അപൂര്‍വ്വ നേട്ടം തേടിയെത്തിയതിന്റെ സന്തോഷത്തിലാണ് പ്രഭാസ്.

ലോകപ്രശസ്തരുടെ മെഴുകുപ്രതിമകള്‍ സൂക്ഷിക്കുന്ന ബാങ്കോക്കിലെ മാഡം ത്യുസാഡ്സ് മ്യൂസിയത്തില്‍ പ്രഭാസിന്റെ മെഴുകുപ്രതിമയും സ്ഥാനം പിടിച്ചിരിക്കുകയാണ്. മാഡം ത്യുസാഡ്സില്‍ ഇടംനേടുന്ന ആദ്യ തെന്നിന്ത്യന്‍ താരമെന്ന ബഹുമതിയും ഇതോടെ പ്രഭാസിന് സ്വന്തം. രജനിക്കും കമല്‍ ഹാസനും പോലും സാധിക്കാതിരുന്ന കാര്യമാണിതെന്നത് പ്രഭാസിന്റെ നേട്ടത്തിന് തിളക്കമേറ്റുന്നു.

കഴിഞ്ഞ വര്‍ഷമാണ് മെഴുക് പ്രതിമ നിര്‍മ്മിക്കാന്‍ തുടങ്ങിയത്. ഒരു വര്‍ഷം നീണ്ട നിര്‍മ്മാണ പ്രവൃത്തികളിലൂടെ താരത്തിന്റെ പ്രതിമ ഇപ്പോള്‍ അനാച്ഛാദനം ചെയ്യാനൊരുങ്ങുകയാണ് മ്യൂസിയം. ബാഹുബലിയിലൂടെ ലോകപ്രശസ്തനാകുകയാണ്  പ്രഭാസ്. ചിത്രത്തിനായി നീണ്ട അഞ്ചുവര്‍ഷം മാറ്റിവച്ച പ്രഭാസിന് അര്‍ഹമായ അംഗീകാരമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

പ്രതിമ നിര്‍മിക്കുന്നതിനായി മ്യൂസിയത്തിന്റെ അണിയറപ്രവര്‍ത്തകരും ശില്‍പ്പികളും പ്രഭാസിനെ ഹൈദരാബാദിലെത്തി നേരിട്ട് കണ്ടിരുന്നു. 350 ഫോട്ടോയും ശരീരത്തിന്റെ ഭാരവും ഉയരവും എല്ലാം കണക്കാക്കി റിപ്പോര്‍ട്ടും തയ്യാറാക്കി തിരിച്ചുപോകുകയായിരുന്നു.

മാഡം തുസാഡ്സില്‍ ഇടം നേടാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും ഇതിന് കാരണം ആരാധകരുടെ പിന്തുണയും സ്‌നേഹവും മാത്രമാണെന്നും പ്രഭാസ് പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറയുന്നു. തന്റെ ഗുരുവായ രാജമൗലിക്ക് പ്രത്യേകം നന്ദി പറയാനും പ്രഭാസ് മറന്നില്ല.

അമിതാഭ് ബച്ചന്‍, ഷാരൂഖ് ഖാന്‍, ഐശ്വര്യാ റായ്, ഹൃത്വിക് റോഷന്‍, കരീനാ കപൂര്‍, കത്രീനാ കൈഫ്, മാധുരി ദീക്ഷിത് എന്നീ ഇന്ത്യന്‍ താരങ്ങളുടെ പ്രതിമകളാണ് ഇതിനോടകം മാഡം ത്യുസാഡ്സ് മെഴുക് മ്യൂസിയത്തില്‍ സ്ഥാപിക്കപ്പെട്ടിട്ടുള്ളത്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News