Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ബാഹുബലി രണ്ടാം ഭാഗം കളക്ഷന്‍ റെക്കോര്‍ഡുകള്‍ തകര്‍ത്ത് മുന്നേറുകയാണ്. ബാഹുബലിയായി തിളങ്ങിയ പ്രഭാസിന് നാനാഭാഗത്തു നിന്നും അഭിനന്ദന പ്രവാഹമാണ്. കഠിന പ്രയത്‌നത്തിന്റെ ഫലം തന്നെയാണ് പ്രഭാസിനെ തേടിയെത്തിയത്.
2013 ജൂലൈയില്‍ ബാഹുബലി ഒന്നാം ഭാഗത്തിന്റെ ഷൂട്ടിങ് ആരംഭിച്ച ശേഷം പ്രഭാസ് ഇതുവരെ മറ്റൊരു സിനിമയുടെയും ഭാഗമായിട്ടില്ല. ബാഹുബലിയെ മനസ്സിലാവാഹിച്ചുള്ള ഒരുക്കങ്ങള്‍ ചിത്രീകരണത്തിനും ആറു മാസം മുന്‍പേ തുടങ്ങിയിരുന്നു.

84 കിലോ ശരീരഭാരം ആറ് മാസം കൊണ്ട് 102ല്‍ എത്തിച്ചു. 613 ചിത്രീകരണ ദിവസങ്ങള്‍, പ്രോജക്ടിനായി മാറ്റിവച്ചത് അഞ്ച് വര്‍ഷം. ഇക്കാലയളവില്‍ മറ്റൊരു സിനിമ മാത്രമല്ല സ്വന്തം വിവാഹത്തെക്കുറിച്ച് പോലും താരം ആലോചിച്ചില്ലെന്നതാണ് സത്യം.
പ്രഭാസിന് വിവാഹാലോചനകള്‍ നടക്കുന്നുണ്ടായിരുന്നു. എന്നാല്‍ ഇക്കാലയളവില്‍ ബാഹുബലി ദ് ബിഗിനിങ് മുതല്‍ ഇതുവരെ പ്രഭാസിന് ആറായിരത്തോളം വിവാഹാലോചനകള്‍ വന്നിട്ടുണ്ടെന്ന് ഒരു തെലുങ്ക് മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു.

എന്നാല്‍ പൂര്‍ണമായും ബാഹുബലിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതിനാല്‍ വിവാഹത്തില്‍ നിന്ന് പ്രഭാസ് ഒഴിഞ്ഞു മാറുകയായിരുന്നു. ഇതുകൂടാതെ 10 കോടിയുടെ പരസ്യ ഓഫറും നടന്‍ സിനിമയ്ക്കായി വേണ്ടെന്നുവെച്ചിരുന്നു.
അതേസമയം ബാഹുബലി 2 ചരിത്രം സൃഷ്ടിക്കുമ്പോള്‍ പ്രഭാസ് കൂട്ടുകാര്‍ക്കൊപ്പം അവധി ആഘോഷിക്കുകയാണ്. അമേരിക്കയിലാണ് പ്രഭാസ് ഇപ്പോള്‍. മെയ് മാസം മുഴുവന്‍ അമേരിക്കയില്‍ ചിലവഴിച്ച ശേഷം ജൂണ്‍ ആദ്യവാരം അദ്ദേഹം മടങ്ങിയെത്തുമെന്നാണ് അറിയുന്നത്.

ബാഹുബലി ചിത്രങ്ങള്‍ക്കായി പ്രഭാസ് നല്‍കിയ ഡേറ്റ് ഏകദേശം 600 ദിവസമാണ്. എന്നാല്‍ കഴിഞ്ഞ അഞ്ച് വര്‍ഷമായി പൂര്‍ണമായും ബാഹുബലിയായി മാറുകയായിരുന്നു അദ്ദേഹം. ബോഡിബില്‍ഡിങ്ങിലും മറ്റുമൊക്കെയായിരുന്നു അഞ്ച് വര്‍ഷം ആവശ്യം.
ശിവഡു എന്ന കഥാപാത്രത്തിനായി 82 കിലോയും ബാഹുബലി എന്ന കഥാപാത്രത്തിനായി 105 കിലോയും ശരീര ഭാരം കൂട്ടേണ്ടതുണ്ടായിരുന്നു. പ്രഭാസിനെപ്പോലെ ഈ പ്രോജക്ടില്‍ വിശ്വാസമര്‍പ്പിച്ചവര്‍ ആരുമില്ലായിരുന്നെന്ന് രാജമൗലി തന്നെ നേരത്തെ വ്യക്തമാക്കിയതാണ്.
Leave a Reply