Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ബോബി ചെമ്മണൂർ ഇൻറർ നാഷണൽ ജ്വല്ലേഴ്സിൻറെ വജ്ര ഡയമണ്ട് ഫെസ്റ്റ് 2017 തൃശ്ശൂർ ശോഭ സിറ്റിയിൽ ഡോ. ബോബി ചെമ്മണൂർ നാളെ (07-05-17) ഉദ്ഘാടനം ചെയ്യും.
മെയ് 7 മുതൽ 27 വരെ നീണ്ടുനിൽക്കുന്ന ഫെസ്റ്റിൻറെ ഭാഗമായി നിരവധി ആനുകൂല്യങ്ങളും സമ്മാനങ്ങളുമാണ് ഉപഭോക്താക്കൾക്ക് വേണ്ടി ഒരുക്കിയിരിക്കുന്നത്. വജ്രാഭരണങ്ങൾക്ക് 50% വരെ ഡിസ്‌ക്കൗണ്ട് ഏർപ്പെടുത്തിയിരിക്കുന്നു. 5 ലക്ഷം രൂപയ്ക്ക് മുകളിലുള്ള വജ്രാഭരണ പർച്ചേഴ്‌സുകൾക്ക് ഐഫോൺ സമ്മാനമായി നൽകുന്നു. 22 കാരറ്റ് പഴയ സ്വർണ്ണാഭരണങ്ങൾ മാറ്റി ഡയമണ്ട് ആഭരണങ്ങൾ വാങ്ങുമ്പോൾ പവന് 1000 രൂപ കൂടുതലായി ലഭിക്കുന്നത് കൂടാതെ എല്ലാ ഡയമണ്ട് പർച്ചേഴ്‌സുകൾക്കുമൊപ്പം ഗോൾഡ് കോയിൻ സൗജന്യമായി നൽകുകയും ചെയ്യുന്നു. ഉദ്ഘാടനത്തിൽ പങ്കെടുക്കുന്നവരിൽ നിന്ന് തിരഞ്ഞെടുക്കപ്പെടുന്നവർക്ക് സൗജന്യ സ്വർണ്ണ സമ്മാനം നൽകുന്നത് കൂടാതെ മെയ് 27 വരെ എക്സിബിഷൻ സന്ദർശിക്കുന്നവരിൽ നിന്ന് എല്ലാ ദിവസവും രാത്രി 7 മണിക്ക് നടക്കുന്ന നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കപ്പെടുന്നവർക്കും സ്വർണ്ണസമ്മാനം സൗജന്യമായി നൽകുന്നതാണ്. ഫെസ്റ്റിനോടനുബന്ധിച്ച് സന്ദർശകർക്ക് അവരവരുടെ നൈസ്സർഗ്ഗികവും കലാപരവുമായ കഴിവുകൾ പ്രകടിപ്പിക്കുന്നതിനാവശ്യമായ സൗകര്യം ചെയ്തുകൊടുക്കുന്നതും മികച്ച പ്രകടനം കാഴ്ച വെയ്ക്കുന്നവർക്ക് സ്വർണ്ണസമ്മാനം നൽകുന്നതുമാണ്. ഉപഭോക്താക്കളുടെ പരിപൂർണ്ണ സംതൃപ്തി ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെ SGL & IGL സർട്ടിഫൈഡ് ഡയമണ്ട് ആഭരങ്ങളുടെ അതിവിപുലമായ ശേഖരമാണ് ഫെസ്റ്റിവൽ സജ്ജമാക്കിയിട്ടുള്ളതെന്നും ആഭരണങ്ങളുടെ ഗുണമേന്മാപരിശോധന, അൾട്രാസോണിക് ക്ലീനിംഗ് സൗകര്യം എന്നിവ സൗജന്യമായി ലഭിക്കുന്നതാണെന്നും ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഡോ.ബോബി ചെമ്മണൂർ അറിയിച്ചു.
Leave a Reply