Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ബോക്സ് ഓഫീസ് റെക്കോര്‍ഡുകള്‍ കുറിച്ച മോഹന്‍ലാല്‍ ചിത്രം പുലിമുരുകന് പൂര്‍ണ തൃപ്തി നല്‍കിയില്ലെന്ന് സ്റ്റണ്ട് കൊറിയോഗ്രാഫര്‍ പീറ്റര്‍ ഹെയിന്.
പുലിമുരുകന് എന്ന ചിത്രത്തില്‍ കേരളത്തിലെ പ്രേക്ഷകരെ മാത്രം ലക്ഷ്യം വച്ചുള്ള ആക്ഷന്‍ രംഗങ്ങള്‍ ചെയ്താല്‍ മതിയെന്നായിരുന്നു സംവിധായകന് തന്നോട് ആവശ്യപ്പെട്ടത്. താന്‍ അതുപോലെ തന്നെ ചെയ്തു. എന്നാല്‍ ഉദ്ദേശിച്ച അത്രയും ചിത്രത്തില്‍ കണ്ടില്ല എന്നുള്ളതാണ് സത്യമെന്നും പീറ്റര്‍ ഹെയിന് പറയുന്നു.
തനിക്ക് പുലിമുരുകന് പോലൊരു ചിത്രം അന്തര്‍ദേശീയതലത്തില്‍ ലാല്‍ സാറുമൊത്തു ചെയ്യണമെന്നുണ്ടെന്നും പീറ്റര്‍ ഹെയിന് വെളിപ്പെടുത്തി. അത് ഒരു ഇന്ത്യന്‍ ചിത്രം എന്നതിലുപരി വിയറ്റ്നാമീസ്, ചൈനീസ്, ഇംഗ്ലീഷ് ഭാഷകളിലും പുറത്തിറങ്ങുന്ന ഒന്നായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പുലിമുരുകന് ഹോളിവുഡ് നിലവാരത്തില്‍ ഒരുക്കാനാണ് താല്‍പ്പര്യം. മോഹന്‍ലാലിന്റെ ഊര്‍ജ്ജം തന്നെ അത്ഭുതപ്പെടുത്തിയെന്നും പീറ്റര്‍ ഹെയിന് പറയുന്നു. മോഹന്‍ലാല്‍ നായകനാകുന്ന വില്ലന്റെയും വി.എ ശ്രീകുമാര്‍ ഒരുക്കുന്ന ബ്രഹ്മാണ്ഡ ചിത്രം രണ്ടാമൂഴത്തിന്റെയും സ്റ്റണ്ട് നിര്‍വഹിക്കുന്നതും പീറ്റര്‍ ഹെയ്ന് തന്നെയാണ്.
പുലിമുരുകന് എന്ന പേരിലുളള ചിത്രത്തില്‍ എന്താണ് കടുവയെ ഉപയോഗിച്ചത് എന്നത് എല്ലാവരും ചോദിക്കുന്ന ചോദ്യമാണ്. ഇത് തന്റെ നിര്ദേശത്താലായിരുന്നുവെന്നും പീറ്റര്‍ ഹെയിന് പറയുന്നു.
പുലിയെവെച്ച് രംഗങ്ങള്‍ ചിത്രീകരിക്കുക കൂടുതല്‍ ശ്രമകരവും അപകടകരവുമായതിനാലാണ് കടുവയെ വെച്ച് ചിത്രീകരിച്ചത്. വളരെ വേഗത്തില്‍ ഓടുന്ന മൃഗമാണ് പുലി. പുലിയോടോപ്പമുളള രംഗങ്ങള്‍ അപകട സാധ്യത കൂടുതല്‍ ഉണ്ടെന്ന തിരിച്ചറിവിലാണ് ഉപേക്ഷിച്ചത്. 80 ശതമാനത്തോളം രംഗങ്ങള്‍ ഒറിജിനല്‍ കടുവയെ വെച്ചാണ് ചിത്രീകരിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.
കടുവയെ എടുത്തറിയുന്ന മുതലുളള രംഗങ്ങളിലാണ് ഗ്രാഫിക്സ് ഉപയോഗിച്ചത്. ആക്ഷന്‍ കൊറിയോഗ്രാഫിക്ക് അവാര്‍ഡ് ഏര്‍പ്പെടുത്തിയ വര്‍ഷം തന്നെ അത് ലഭിച്ചത് ഏറെ സന്തോഷമുണര്‍ത്തുന്ന അനുഭവമാണെന്നും പീറ്റര്‍ ഹെയിന് കൂട്ടിച്ചേര്‍ത്തു.
കൂടാതെ ബാഹുബലി പോലെയുളള ചിത്രങ്ങളില്‍ പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും ഉയര്‍ന്ന ബജറ്റ് അതിയായ സ്വാതന്ത്ര്യം നല്‍കുന്നുണ്ടെന്നും പീറ്റര്‍ ഹെയിന് പറഞ്ഞു.
Leave a Reply