Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

October 24, 2026 6:34 am

Menu

Published on May 10, 2017 at 2:52 pm

ഒരുമിച്ച് അഭിനയിക്കുമ്പോള്‍ പ്രഭാസുമായി വഴക്കിലായിരുന്നുവെന്ന് കങ്കണ

prabhas-worked-with-kangana-and-they-hated-each-other

കങ്കണ റണൗട്ട് ക്വീനില്‍ വേഷമിടുന്നതിനു മുന്‍പും പ്രഭാസ് ബാഹുബലിയാകുന്നതിനു മുന്‍പും ഇരുവരും ഒന്നിച്ച് സ്‌ക്രീനിലെത്തിയിട്ടുണ്ട്. പുരി ജഗന്നാഥിന്റെ ഏക് നിരഞ്ജന്‍ എന്ന തെലുങ്ക് ചിത്രത്തിലായിരുന്നു അത്.

എന്നാല്‍ ഒന്നിച്ചഭിനയിച്ചപ്പോള്‍ താനും പ്രഭാസും തമ്മില്‍ ധാരാളം വഴക്കിട്ടിട്ടുണ്ടെന്ന് കങ്കണ വെളിപ്പെടുത്തി. ഒരു പൊതുചടങ്ങില്‍ ബാഹുബലിയെ സംബന്ധിച്ചുള്ള ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു അവര്‍.

ഏക് നിരഞ്ജനില്‍ ഒരുമിച്ചഭിനയിക്കുന്ന സമയത്ത് തങ്ങള്‍ ഒരുപാട് വഴക്കു കൂടിയിട്ടുണ്ട്. പലപ്പോഴും സംസാരിക്കാറേ ഇല്ലായിരുന്നു. എന്നാല്‍ ഇന്ന് ബാഹുബലി കാണുമ്പോള്‍ പ്രഭാസിനെക്കുറിച്ച് തനിക്ക് അഭിമാനം തോന്നുന്നുവെന്നും വിജയത്തില്‍ അതിയായ സന്തോഷമുണ്ടെന്നും കങ്കണ കൂട്ടിച്ചേര്‍ത്തു.

പ്രഭാസിന്റെ ക്വീന്‍ എന്ന ചിത്രത്തിലൂടെ ബോളിവുഡിലെ മുന്‍നിര നടിയാകുന്നതിനും മുന്‍പ് കങ്കണ തെന്നിന്ത്യന്‍ സിനിമകളില്‍ അവസരം തേടിയിരുന്നു. ഏക് നിരഞ്ജന് പുറമെ ജയം രവി നായകനായ ധാം ധൂം എന്ന തമിഴ് ചിത്രത്തിലും കങ്കണ അഭിനയിച്ചിട്ടുണ്ട്.

 

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News