Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
മുംബൈ: ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കര്‍ ക്രീസിലേക്കിറങ്ങുന്ന സമയത്ത് ആര്‍ത്തുവിളിക്കാത്ത കാണികള്‍ സ്‌റ്റേഡിയത്തില്‍ കുറവായിരിക്കും. ഇക്കൂട്ടത്തില്‍ ബോളിവുഡ് സൂപ്പര്‍താരങ്ങളുമുണ്ടായിരുന്നു. എന്നാല്‍, ഒരു ബോളിവുഡ് താരത്തിനുവേണ്ടി ഒരിക്കല്‍ ആര്‍ത്തുവിളിച്ച ചരിത്രമുണ്ട് നമ്മുടെ മാസ്റ്റര്‍ ബ്ലാസ്റ്റര്‍ക്ക്.
ബോളിവുഡ് താരം ആമിര്‍ ഖാനു വേണ്ടിയായിരുന്നു സച്ചിന്‍ സ്ഥലകാല ബോധമില്ലാതെ ആര്‍ത്തുവിളിച്ചത്. ആമിര്‍ തന്നെയാണ് ഒരു വീഡിയോയില്‍ ഇക്കാര്യം വെളിപ്പെടുത്തിയത്. സച്ചിന്‍ തനിക്കുവേണ്ടി ആര്‍ത്തുവിളിച്ച ഒരേയൊരു സന്ദര്‍ഭവും ഇതുതന്നെയായിരുന്നിരിക്കണമെന്നും ആമിര്‍ പറയുന്നു.
ആമിറിന്റെ സൂപ്പര്‍ഹിറ്റ് ചിത്രം ലഗാന്‍ കാണുന്നതിനിടെയാണ് സച്ചിന്‍ ആവേശം കൊണ്ട് പരിസരം മറന്നത്. രാജ്കമല്‍ സ്റ്റുഡിയോയിലായിരുന്നു ലഗാന്റെ സ്‌ക്രീനിങ്. തിയേറ്ററിലെ ചെറിയ ജനലിലൂടെയായിരുന്നു ആമിര്‍ അന്ന് സിനിമ കണ്ടുകൊണ്ടിരുന്നത്. സച്ചിനും കളി കാണുന്നുണ്ടായിരുന്നു.
എന്നാല്‍ ആമിര്‍ നോക്കിയിരുന്നത് സച്ചിനെയാണ്. സിനിമയിലെ ക്രിക്കറ്റ് തുടങ്ങിയപ്പോള്‍ സച്ചിന്‍ ശരിക്കും ആവേശഭരിതനായെന്ന് ആമിര്‍ പറയുന്നു. ബ്രിട്ടന്റെ ആദ്യ വിക്കറ്റ് വീണപ്പോള്‍ ആമിര്‍ കാണുന്നത് സച്ചിന്‍ എഴുന്നേറ്റ് നിന്ന് അപ്പീല്‍ ചെയ്യുന്നതാണ്. ഇതുകണ്ട് താന്‍ ശരിക്കും അന്തംവിട്ടുപോയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
.@sachin_rt, Here’s to your 101st century. Break a leg! #SachinABillionDreams #7DaysToSachin Love.a. pic.twitter.com/djAoW8PYps
— Aamir Khan (@aamir_khan) May 19, 2017
സച്ചിന്‍ തന്റെ കളി കണ്ട് ആവേശം കൊള്ളുന്നതും തനിക്കുവേണ്ടി കൈയടിക്കുന്നതുമൊന്നും വിശ്വസിക്കാന്‍ കഴിയില്ല. സച്ചിനൊപ്പമുള്ള ഓര്‍മകളില്‍ ഏറ്റവും ഊഷ്മളമായ സ്മരണ അതുതന്നെ. ക്രിക്കറ്റ് കളിക്കുന്ന തനിക്കുവേണ്ടി സച്ചിന്‍ ആര്‍ത്തുവിളിക്കുന്നത് അന്നാദ്യമായിട്ടായിരിക്കും. ഒരുപക്ഷേ, അവസാനമായിട്ടും, ആമിര്‍ പറഞ്ഞു.
തനിക്ക് ആ ദിവസം മറക്കാനാകില്ലെന്നും സച്ചിന്റെ ജീവിതകഥ പറയുന്ന സച്ചിന്‍ എ ബില്ല്യണ്‍ ഡ്രീംസ് എന്ന ചിത്രത്തിന് ആശംസ അര്‍പ്പിച്ച് ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ ആമിര്‍ പറയുന്നു.
Leave a Reply