Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

August 27, 2026 6:41 am

Menu

Published on May 30, 2017 at 2:06 pm

സംഘമിത്രയില്‍ നിന്ന് പുറത്താക്കി; വെളിപ്പെടുത്തലുമായി ശ്രുതി ഹാസന്‍

clarifies-on-why-shruti-haasan-opted-out-of-sangamithra

400 കോടി മുതല്‍ മുടക്കില്‍ തമിഴില്‍ ഒരുങ്ങുന്ന പിരിയോഡിക് ചിത്രം സംഘമിത്രയില്‍ നിന്ന് തന്നെ പുറത്താക്കിയെന്ന തരത്തില്‍ വന്ന വാര്‍ത്തയ്ക്ക് പ്രതികരണവുമായി നടി ശ്രുതി ഹാസന്‍.

സിനിമയുടെ നിര്‍മ്മാതാക്കളായ ശ്രീ തെന്‍ട്രല്‍ ഫിലിംസാണ് നേരത്തെ ഔദ്യോഗികമായി വാര്‍ത്ത സ്ഥിരീകരിച്ചത്. എന്നാല്‍ കാരണം വ്യക്തമാക്കിയിരുന്നില്ല.

എന്നാലിപ്പോള്‍ ഈ വിഷയത്തില്‍ പ്രതികരണവുമായി ശ്രുതിയുടെ വക്താവ് തന്നെ രംഗത്തെത്തിയിരിക്കുകയാണ്. ശ്രുതി തന്നെയാണ് ഈ സിനിമയില്‍ നിന്ന് പിന്മാറാനുള്ള തീരുമാനമെടുത്തതെന്ന് ഇവര്‍ പറയുന്നു.

ഏകദേശം രണ്ടുവര്‍ഷം നീണ്ട കാലയളവ് ആണ് ചിത്രത്തിനായി ശ്രുതി നല്‍കിയിരിക്കുന്നത്. മാത്രമല്ല സിനിമയ്ക്കായി പ്രത്യേക പരിശീലനവും പ്രോപ്പര്‍ ഡേറ്റ് കലണ്ടറും കഥാപാത്രത്തെ അറിയുന്ന തിരക്കഥയും അത്യാവശ്യമായിരുന്നു. ആദ്യ ഘട്ടമെന്ന രീതിയില്‍ ഏറ്റവും മികച്ച പരിശീലകര്‍ക്കൊപ്പം വാള്‍പ്പയറ്റ് ശ്രുതി അഭ്യസിക്കുകയും ചെയ്തു. കഴിഞ്ഞ ഏപ്രില്‍ മുതല്‍ ചിത്രത്തിനായി മാനസികമായി ഒരുങ്ങുകയും ചെയ്തു. നടി തന്നെയാണ് പരിശീലകരെ സ്വന്തം തുക മുടക്കി തിരഞ്ഞെടുത്തത്.

ഈ സിനിമയ്ക്കായി അത്രത്തോളം ഉത്സാഹവും സമര്‍പ്പണമവും ശ്രുതിയ്ക്ക് ഉണ്ടായിരുന്നു. എന്നിട്ടും ശരിയായ തിരക്കഥയോ കൃത്യമായ ഡേറ്റ് കലണ്ടറോ ശ്രുതിയ്ക്ക് അണിയറപ്രവര്‍ത്തകര്‍ നല്‍കിയില്ലെന്നും ഇത് നീണ്ടുപോകുമെന്ന് ഉറപ്പായതോടെ ശ്രുതി സ്വയം പിന്മാറാന്‍ തീരുമാനിക്കുകയായിരുന്നുവെന്നും വക്താവ് വ്യക്തമാക്കി.

സംഘമിത്ര എന്ന ടൈറ്റില്‍ കഥാപാത്രമായാണ് ശ്രുതിയെ അണിയറപ്രവര്‍ത്തകര്‍ തിരഞ്ഞെടുത്തിരുന്നത്. ബാഹുബലി പോലെ രണ്ടുഭാഗങ്ങളില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ ഔദ്യോഗികപ്രഖ്യാപനം കാന്‍ ഫിലിം ഫെസ്റ്റിവലില്‍ നടന്നിരുന്നു. ശ്രുതിയെവച്ച് ഫസ്റ്റ്‌ലുക്ക് പോസ്റ്ററും അണിയറപ്രവര്‍ത്തകര്‍ പുറത്തിറക്കിയിരുന്നു. ഇതിനു പിന്നാലെയാണ് പുതിയ വാര്‍ത്ത പുറത്തുവരുന്നത്.

 

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News