Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 29, 2024 10:18 pm

Menu

Published on May 31, 2017 at 5:37 pm

കമല്‍ഹാസനുമായി പിരിയാന്‍ കാരണം ശ്രുതിയല്ല: ഗൗതമി

gauthami-kamalhassan-broken-relationship-shrutihaasan

കമല്‍ഹാസനുമായുള്ള ബന്ധം പിരിയാന്‍ കാരണം അദ്ദേഹത്തിന്റെ മകള്‍ ശ്രുതി ഹാസനുമായുള്ള അഭിപ്രായവ്യത്യാസമാണെന്ന അഭ്യൂഹങ്ങള്‍ തള്ളി നടി ഗൗതമി.

തന്റെ ജീവിതത്തില്‍ ഏറ്റവും വേദനയോടെ എടുത്ത തീരുമാനമായിരുന്നു അതെന്നും വേര്‍പിരിയലിന്റെ വേദന വിശദീകരികാകന്‍ വാക്കുകളില്ലെന്നും ഗൗതമി ഗൃഹലക്ഷ്മിക്ക് അനുവദിച്ച അഭിമുഖത്തില്‍ വ്യക്തമാക്കി.

ഒരേ മേല്‍ക്കൂരയുടെ കീഴില്‍ മനസ്സുകൊണ്ട് അകന്ന് ജീവിക്കുന്നതിനേക്കാള്‍ ഭേദമാണ് വേര്‍പിരിയല്‍. ആത്യന്തികമായി താനൊരു അമ്മയാണ്. തനിക്ക് ഒരു മകള്‍ മാത്രമാണ്. അവളെ നന്നായി വളര്‍ത്തുകയെന്നത് തന്റെ കടമയാണ്, ഗൗതമി പറയുന്നു.

ഇതിന് കാരണമായത് ശ്രുതിയുമായുള്ള പിണക്കമൊന്നുമല്ല. രണ്ട് പേര്‍ ഒന്നിച്ച് നില്‍ക്കുന്നു. ഒരാള്‍ എല്ലാം നന്നായി ചെയ്യുന്നു. രണ്ടാമത്തെ ആള്‍ നേരെ തിരിച്ചും. അങ്ങനെയുളളവര്‍ ഒന്നിച്ച് ജീവിക്കുന്നതില്‍ ആര്‍ക്ക്, എന്ത് നേട്ടമാണുള്ളത്. സന്തോഷത്തോടെയും സമാധാനത്തോടെയുമുളള ജീവിതമാണ് എല്ലാ നേട്ടങ്ങളേക്കാളും വലുതെന്നും അവര്‍ വ്യക്തമാക്കി.

ക്യാന്‍സറാണെന്ന് അറിഞ്ഞപ്പോള്‍ തളര്‍ന്നുപോയിരുന്നു, മരണം മുന്നില്‍ക്കണ്ടു. ജീവിതത്തിന്റെ വിലയെന്താണെന്ന് തിരിച്ചറിഞ്ഞു. നന്നായി ജീവിക്കണമെന്ന് അന്നു വല്ലാതെ ആഗ്രഹിച്ചുപോയി. മകള്‍ സുബലക്ഷ്മിക്ക് അപ്പോള്‍ നാല് വയസ്സ് മാത്രമായിരുന്നു പ്രായം. അവിടെ നിന്നാണ് ഇന്നത്തെ ഗൗതമി ജനിക്കുന്നത്. ചികിത്സ കഴിഞ്ഞു. ജീവിതത്തിലേക്ക് മടങ്ങിവന്നു. ഒത്തിരിപ്പേര്‍ ഒപ്പമുണ്ടായിരുന്നു. അവരെയൊന്നും മറക്കാനാകില്ല.

ഒറ്റപ്പെട്ടുപോകുന്നവര്‍ ക്യാന്‍സര്‍ പോലുളള രോഗങ്ങളുമായി മല്ലടിക്കേണ്ടിവരുന്നത് സമാനതകളില്ലാത്ത ദുരിതമാണ്. പക്ഷേ, ആരെങ്കിലും സഹായിക്കാനുണ്ടായാല്‍, ആത്മവിശ്വാസം പകര്‍ന്നാല്‍ വലിയ മാറ്റങ്ങളുണ്ടാവും. ആ തിരിച്ചറിവാണ് എന്‍.ജി.ഒയ്ക്ക് രൂപം നല്‍കാന്‍ പ്രേരിപ്പിച്ചതെന്നും ഗൗതമി പറഞ്ഞു.

 

Loading...

Leave a Reply

Your email address will not be published.

More News